ഹരിത ഹൈഡ്രജൻ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് കേന്ദ്രം അനുമതി നല്‍കി. 19,744 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ കഴിഞ്ഞയാഴ്ചയാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്കു കീഴില്‍ 8 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, 5 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഊര്‍ജ്ജ സ്രോതസ്സായി ഹൈഡ്രജന്‍
വെള്ളം വിഘടിപ്പിച്ച് കാര്‍ബണ്‍ രഹിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്, ഇത് വാഹനങ്ങളില്‍ ഇന്ധനമായും എണ്ണ ശുദ്ധീകരണശാലകള്‍, സ്റ്റീല്‍ പ്ലാന്റുകള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ഊര്‍ജ്ജ സ്രോതസ്സായും ഉപയോഗിക്കാം. സൌരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ജലത്തെ വിഘടിപ്പിച്ചും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ലക്ഷ്യമിടുന്നത് എന്ത്?
പദ്ധതിയുടെ പ്രയോജനങ്ങൾ
ഹരിത ഹൈഡ്രജന്റെയും അമോണിയയുടെയും ആഗോള കയറ്റുമതി കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരമാണ് ഈ പദ്ധതി നല്‍കുന്നതെന്ന് എസിഎംഇ ഗ്രൂപ്പിന്റെ സിഇഒ രജത് സെക്സാരിയ പറഞ്ഞു. പല രാജ്യങ്ങളും ഇതിനകം ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന് സബ്സിഡിയും സപ്പോര്‍ട്ട് പ്രോഗ്രാമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേട്ടങ്ങൾ
ഹരിത ഹൈഡ്രജന്റെ ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കാന്‍ മിഷന്‍ സഹായകരമാകും. വന്‍തോതിലുള്ള ഹൈഡ്രജന്‍ ഉല്‍പ്പാദനവും ഉപയോഗവും പിന്തുണയ്ക്കാന്‍ കഴിവുള്ള പ്രദേശങ്ങളെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബുകളാക്കി വികസിപ്പിക്കുമെന്നും മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
നയങ്ങള്‍
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും ഏജന്‍സികളും സ്ഥാപനങ്ങളും മിഷന്റെ വിജയം ഉറപ്പാക്കാന്‍ കേന്ദ്രീകൃതവും ഏകോപിതവുമായ നടപടികള്‍ കൈക്കൊള്ളും. മിഷന്റെ മൊത്തത്തിലുള്ള ഏകോപനത്തിന്റെയും നിര്‍വഹണത്തിന്റെയും ചുമതല ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) മന്ത്രാലയത്തിനായിരിക്കും.
വിദഗ്ധര്‍ പറയുന്നത്
ഈ മിഷന്‍ ഹരിത ഹൈഡ്രജന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2050-ഓടെ ഇന്ത്യന്‍ ഹൈഡ്രജന്റെ ആവശ്യം അഞ്ചിരട്ടിയിലധികമായി 28 മെട്രിക് ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കയറ്റുമതിക്ക് വലിയ അവസരങ്ങളുണ്ടാകുമെന്നും അവദ ഗ്രൂപ്പ് ചെയര്‍മാന്‍ വിനീത് മിത്തല്‍ പിടിഐയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.