ഓൺലൈൻ ഡെലിവറിയെന്ന വ്യാജേന ഒടിപി തട്ടിപ്പ്; വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഓൺലൈൻ ഡെലിവറിയെന്ന വ്യാജേന ഒടിപി ചോദിച്ച് വാങ്ങി വൻ തട്ടിപ്പുകൾ പലയിടത്തും നടക്കുന്നുണ്ട്
കോവിഡിന് മുൻപ് തന്നെ സാധനങ്ങൾ വാങ്ങാൻ ആളുകൾ ഇ-കൊമേഴ്സ് സൈറ്റുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് -മൂന്ന് വർഷങ്ങൾക്കിടയിൽ ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് വളരെ സാധാരണയായിട്ടുണ്ട്. ഓൺലൈൻ വിൽപ്പനയിൽ പല തരത്തിലുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്. ഈ തട്ടിപ്പിൽ പെടാതിരിക്കാൻ ചില മുൻകരുതൽ എടുക്കേണ്ടതുണ്ട്.
ഓൺലൈൻ ഡെലിവറിയെന്ന വ്യാജേന നിങ്ങളുടെ കയ്യിൽ നിന്നും ഒടിപി ചോദിച്ച് വാങ്ങി വൻ തട്ടിപ്പുകൾ ഇപ്പോൾ പലയിടത്തും നടക്കുന്നുണ്ട്. തെലങ്കാനയിലെ സൈബറാബാദ് പോലീസിന് കീഴിലെ സൈബർ വിങ് ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിച്ച് വരികയാണ്.
തട്ടിപ്പ് നടത്തുന്നത് എങ്ങനെ?
നിങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്തിട്ടുണ്ടെന്നും അത് തരാനായി എത്തിയിരിക്കുകയാണെന്നും പറഞ്ഞ് ഡെലിവറി ഏജൻറ് നിങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ അടുത്തെത്തിയേക്കും. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരെയും പ്രായമായവരെയും ഇത്തരത്തിൽ പറ്റിക്കാൻ വളരെ എളുപ്പമാണ്.
advertisement
നിങ്ങളുടെ ഓർഡർ കൈമാറണമെങ്കിൽ മൊബൈലിൽ വന്നിട്ടുള്ള ഒടിപി നൽകണമെന്നായിരിക്കും ഡെലിവറി ഏജൻറ് പറയുക. നിങ്ങൾ ഇങ്ങനെ ഒരു ഓർഡർ നൽകിയിട്ടില്ലെന്നും അതിനാൽ ഒടിപി നൽകേണ്ട കാര്യമില്ലെന്നും പറഞ്ഞാൽ തട്ടിപ്പുകാരനായ ഏജൻറ് മറ്റൊരു വഴിനോക്കും. ഓർഡർ ക്യാൻസൽ ചെയ്യാനായി ഒടിപി ഷെയർ ചെയ്യണമെന്നായിരിക്കും അവർ ആവശ്യപ്പെടുക. ഏതെങ്കിലും വിധേന നിങ്ങളിൽ നിന്ന് ഒടിപി കൈക്കലാക്കാൻ വേണ്ടിയായിരിക്കും അവരുടെ ശ്രമം.
advertisement
അപരിചിതരായ ഇത്തരക്കാർക്ക് ഒടിപി കൈമാറിയാൽ നിങ്ങൾ വലിയ കുഴപ്പത്തിലായിരിക്കും ചെന്ന് ചാടുക. മൊബൈലിൽ നിന്നും ഒടിപി കൈമാറുന്നതിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാവും. അങ്ങനെ തട്ടിപ്പ് നടത്താൻ എളുപ്പമാവുകയും കയ്യിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്യും.
തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം?
- ഇ-കൊമേഴ്സ് കമ്പനിയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് നിങ്ങളോട് ഒടിപി ആവശ്യപ്പെടുന്നവർക്ക് അത് നൽകാതിരിക്കുക.
- ഒടിപി റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് നിങ്ങൾ ഡെലിവറി ഓർഡർ ചെയ്യുന്ന ഇ-കൊമേഴ്സ് സൈറ്റിൻെറ വിശ്വാസ്യത പരിശോധിക്കുക. അവർ എങ്ങനെയാണ് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുക.
- നിങ്ങൾക്ക് സംശയം തോന്നുന്ന തരത്തിലുള്ള ലിങ്കുകളൊന്നും ഓപ്പൺ ചെയ്യരുത്. വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
- ഒരു ഓർഡറുണ്ടെന്ന് പറഞ്ഞ് ഏജൻറ് വിളിച്ചാൽ സംശയം തോന്നുന്നുവെങ്കിൽ അവരോട് വ്യക്തിപരമായ വിവരങ്ങളും വീട്ടിലേക്കുള്ള വഴിയും പങ്ക് വയ്ക്കരുത്.
- ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ സുരക്ഷിതമായ പേയ്മെൻറ് രീതി ഉറപ്പാക്കുക. ക്രെഡിറ്റ് കാർഡ് പോലുള്ള പേയ്മെൻറ് രീതിയാണ് ഏറ്റവും നല്ലത്.
- ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സ്വയം ബോധവാനാവുക. ഒപ്പം തന്നെ അടുത്ത സുഹൃത്തുക്കളോടും വീട്ടുകാരോടുമെല്ലാം ഇത്തരം കെണിയിൽ വീഴാതെ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക.
- തട്ടിപ്പുകൾ പുതിയ കാലത്ത് പലരീതിയിലും വരാം. അതേക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2022 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഓൺലൈൻ ഡെലിവറിയെന്ന വ്യാജേന ഒടിപി തട്ടിപ്പ്; വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ