Helium |ലോകത്ത് ഹീലിയം ലഭ്യത കുറയുന്നു; ഡോക്ടർമാർ ആശങ്കയിൽ; എന്തുകൊണ്ട്?

Last Updated:

പുനരുത്പാദിപ്പിക്കാൻ കഴിയാത്ത മൂലകമാണ് ഹീലിയം

ലോകത്താകമാനം ഹീലിയത്തിന്റെ ( helium) ലഭ്യത കുറഞ്ഞതായി റിപ്പോർട്ടുകൾ. ബലൂണുകളെ മുകളിലേക്ക് ഉയർന്നു പറക്കാൻ സഹായിക്കുന്ന വായുവിനേക്കാൾ ഭാരം കുറഞ്ഞ (lighter-than-air ) ഈ മൂലകം (element) ലഭിക്കാത്തത് അത്ര വലിയ ഒരു പ്രശ്നമായി നമ്മളിൽ പലർക്കും തോന്നിയേക്കില്ല. എന്നാൽ, ഹീലിയത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നത് ഡോക്ടർമാരെ ആശങ്കപ്പെടുത്തിയിയിരിക്കുകയാണ്. അതിനുള്ള കാരണങ്ങൾ എന്താണന്ന് നോക്കാം:
എന്താണ് ഹീലിയം?
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ അളവിലുള്ള രണ്ടാമത്തെ മൂലകമാണ് ഹീലിയം. അതേസമയം ഹീലിയം പുനരുത്പാദിപ്പിക്കാൻ (non-renewable) കഴിയാത്ത ഒരു മൂലകമാണ്. സാധാരണയായി ഭൂമിയുടെ ബാഹ്യപടലത്തിൽ വളരെ ആഴത്തിൽ ആണിത് കാണപ്പെടുന്നത്. ഹീലിയത്തിന്റെ ലഭ്യത കുറയാനുള്ള ഒരു പ്രധാന കാരണം അതിന്റെ ഭാരം കുറവാണെന്നാണ് വയേർഡ് മാഗസിനിൽ പറയുന്നു. ഭാരം കുറവായതിനാൽ ഹീലിയം അന്തരീക്ഷത്തിൽ നിന്ന് ബഹിരാകാശത്തേക്ക് ഉയർന്നു പൊങ്ങും
എന്താണ് ഇതിന്റെ പ്രാധാന്യം ?
സ്പേസ് ഷട്ടിൽ ദൗത്യങ്ങളിൽ വിന്യസിക്കുന്ന അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനായി ഹീലിയം ഉപയോഗിക്കുന്നുണ്ട്. ഇത് ​തണുപ്പിക്കുന്നതിന് ദ്രവ രൂപത്തിലാക്കണം എന്നതാണ് പ്രധാനം.
advertisement
മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് സ്കാനറുകൾ (എംആർഐ)
വയേർഡ് പറയുന്നതനുസരിച്ച്, അതിചാലകതയുള്ള ഒരു കാന്തവും( super conducting magnet) വൈദ്യുതി കടന്നുപോകുന്ന നിരവധി വയറുകൾ (WIRE) കൊണ്ടുള്ള കോയിലുകളും ഉപയോഗിച്ച് ഒരു വലിയ കാന്തികക്ഷേത്രം സൃഷ്ടിച്ചാണ് എംആർഐകൾ പ്രവർത്തിക്കുന്നത്. ഇതിന് തീർച്ചയായും വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്.
ഇത് അതിചാലകത ഉപയോ​ഗിച്ചാണ് ചെയ്യുന്നത്, ഇതിനായി വയറുകളുടെ പ്രതിരോധം (resistance) പൂജ്യത്തിനടുത്തേക്ക് കുറയ്ക്കാൻ ശ്രമിക്കും. ദ്രാവകരൂപത്തിലുള്ള ഹീലിയം -269.1 ഡിഗ്രി സെന്റിഗ്രേഡിൽ തുടർച്ചയായി വയറുകളിലേക്ക് കടത്തിവിട്ടു കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ഒരു എംആർഐയ്ക്കായി സാധാരണ 1,700 ലിറ്റർ ദ്രാവക ഹീലിയം ഉപയോഗിക്കും. ഇത് ഇടയ്ക്കിടെ നിറയ്ക്കേണ്ടതുണ്ട്.
advertisement
ഡോക്ടർമാരെ സംബന്ധിച്ച് എംആർഐ വളരെ പ്രധാനമാണ്. ഇത് ഉപയോ​ഗിക്കാൻ കഴിയാത്ത സാഹചര്യം ചിന്തിക്കാൻ കഴിയില്ല. "ആധുനിക ചികിത്സാ രം​ഗത്ത് ചെയ്യുന്ന പല കാര്യങ്ങളും എംആർഐ കേന്ദ്രീകരിച്ചാണ്. ഇതിലൂടെ കൃത്യമായ ചിത്രങ്ങൾ ലഭിക്കും, മൃദുവായ ടിഷ്യൂകളെ വേർതിരിച്ചറിയാൻ കഴിയും, ”വിസ്കോൺസിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിലെ എംആർഐ മേധാവി ഡോ സ്കോട്ട് റീഡർ പറഞ്ഞു.
advertisement
ആരാണ് ഹീലിയം ഉത്പാദിപ്പിക്കുന്നത്?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പടെ വളരെ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് ഹീലിയം ഉത്പാദന രം​ഗത്തുള്ളത്. അക്കൂട്ടത്തിൽ റഷ്യയും ഉൾപ്പെടുന്നു. പ്രകൃതി വാതക ഉത്പാദനപ്രക്രിയയിലെ ഉപോത്പ്പന്നമായാണ് ഈ നിഷ്ക്രിയ വാതകം ഉത്പാദിപ്പിക്കുന്നത്. “ഹീലിയം ഒരു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്, പ്രത്യേകിച്ച് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ” ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിൻ ബാൾട്ടിമോറിലെ റേഡിയോളജി പ്രൊഫസർ മഹാദേവപ്പ മഹേഷ് പറയുന്നു.
ഹീലിയത്തിന്റെ വിതരണശൃംഖല ദുർബലവും ക്ഷാമ സാധ്യതയുള്ളതുമാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. മാത്രമല്ല കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്നും വിതരണ ശൃംഖല ഇതുവരെ കരകയറിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ വെല്ലുവിളി ഉയർന്നു വന്നത്. ഇത് വൻതോതിലുള്ള ഓഡറുകൾ മാറ്റിവെയ്ക്കാനും വിതരണത്തിൽ കാലതാമസം വരാനും കാരണമായി. മാത്രമല്ല തൊഴിലാളി ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതകുറവും സഹാചര്യം കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
advertisement
ഇതിന് പുറമെ ഈ വർഷം തുടക്കത്തിൽ പലയിടത്തും പ്ലാന്റുകൾ അടച്ചുപൂട്ടിയതും ലഭ്യത കുറയാൻ കാരണമായി. സുരക്ഷാപ്രശ്‌നങ്ങളുടെ പേരിലാണ് ടെക്‌സാസിലെ പ്ലാന്റ് അടച്ചത്. തീപിടുത്തത്തെ തുടർന്ന് റഷ്യയിലും (യുക്രെയ്‌നിലെ യുദ്ധത്തിന് മുമ്പ്) , അറ്റകുറ്റപ്പണികൾക്കായി ഖത്തറിലും പ്ലാന്റുകൾ അടച്ച് പൂട്ടി. റഷ്യക്ക് കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നെങ്കിലും യുക്രെയ്നിനുമായുള്ള യുദ്ധം കാരണം യുഎസുമായുള്ള മിക്കവാറും എല്ലാ വ്യാപാരങ്ങളും നിർത്തിവെയ്ക്കേണ്ടി വന്നു. അഞ്ച് പ്രധാന യുഎസ് ഹീലിയം വിതരണക്കാരിൽ നാലുപേരും ഈ മൂലകത്തിന്റെ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കോൺബ്ലൂത്ത് ഹീലിയം കൺസൾട്ടിംഗ് പ്രസിഡന്റ് ഫിൽ കോർൺബ്ലൂത്ത് പറയുന്നു.
advertisement
ഹീലിയം ഉറപ്പായും അനുവദിക്കുമെന്നും അനാവശ്യമായുള്ള ഉപയോ​ഗം കുറയ്ക്കുമെന്നും ഏകദേശം 4,000 ആശുപത്രികൾക്കായി ഹീലിയം വിതരണക്കാരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന പ്രീമിയർ ഇൻ‌കോർപ്പറേഷന്റെ റീജിയണൽ കൺസ്ട്രക്ഷൻ മാനേജർ ഡോണ ക്രാഫ്റ്റ് പറഞ്ഞു. ഹീലിയം നിരക്ക് ഇതിനകം തന്നെ 30 ശതമാനം ഉയർന്നതായി ഇന്ത്യ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചെയ്യാൻ കഴിയുന്നത് എന്ത്?
നിലവിലെ സാഹചര്യത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. എംആർഐകളിൽ ഹീലിയത്തിന് പകരം മറ്റൊരു മൂലകവും പകരം വയ്ക്കാൻ കഴിയില്ല. എങ്കിലും, ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ജിഇ ഹെൽത്ത്‌കെയർ, സീമെൻസ് ഹെൽത്ത്‌നീയേഴ്‌സ് തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ പുതിയ സാങ്കേതികവിദ്യകളും കുറഞ്ഞ അളവിൽ ദ്രാവക ഹീലിയം ഉപയോഗിക്കുന്ന എംആർഐ മെഷീനുകളും അവതരിപ്പിച്ചു കഴിഞ്ഞു. വെറും 0.7 ലിറ്റർ ലിക്വിഡ് ഹീലിയം ആവശ്യമുള്ള ഒന്നാണ് സീമെൻസ് വികസിപ്പിച്ചിരിക്കുന്നത്. മുൻ മോഡലുകളേക്കാൾ 1.4 മടങ്ങ് കൂടുതൽ കാര്യക്ഷമമായ മെഷീനാണ് ജിഇ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Helium |ലോകത്ത് ഹീലിയം ലഭ്യത കുറയുന്നു; ഡോക്ടർമാർ ആശങ്കയിൽ; എന്തുകൊണ്ട്?
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement