യുപിയുടെ മുഖം മാറുന്നു; വിദേശ സംരംഭങ്ങൾ മുതൽ സിനിമ വ്യവസായം വരെ; നിക്ഷേപം ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Last Updated:

യു.പിയില്‍ നിക്ഷേപം നടത്താന്‍ വിവിധ വ്യവസായ ഗ്രൂപ്പുകളെ സമീപിക്കാനും യോഗി പദ്ധതിയിടുന്നുണ്ട്

ഉത്തര്‍പ്രദേശിലേക്ക് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി ജനുവരി 4 മുതല്‍ 27 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലാണ് പരിപാടികള്‍ക്ക് തുടക്കമിടുകയെന്നും വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശിന്റെ മുഖഛായ തന്നെ മാറ്റുന്ന മാതൃകകളാണ് പരിപാടിയില്‍ അവതരിപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. യു.പിയില്‍ നിക്ഷേപം നടത്താന്‍ വിവിധ വ്യവസായ ഗ്രൂപ്പുകളെ സമീപിക്കാനും യോഗി പദ്ധതിയിടുന്നുണ്ട്.
യുപിയില്‍ തൊഴിലവസരങ്ങള്‍ ധാരാളം
ജനുവരി നാലിന് മുംബൈയിലെത്തിയ യോഗി യുപിയില്‍ നിന്ന് ജോലി തേടി മുംബൈയിലെത്തിയ ആളുകളുമായി സംവദിച്ചു. യുപി ഇപ്പോള്‍ പഴയ രീതിയില്‍ അല്ലെന്നും നിരവധി തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം ചലച്ചിത്ര നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ യുപിയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി ബോളിവുഡിലെ താരങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.കൂടാതെ വിദേശ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമാണ് യുപിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഉത്തര്‍പ്രദേശിന്റെ സല്‍പ്പേര്
കുറ്റകൃത്യങ്ങളുടെയും ഗ്യാംങ് വാറുകളുടെയും കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് പ്രദേശമാണ് യു.പി. ആ പേരില്‍ നിന്നും ഒരു മാറ്റത്തിനായി അടിസ്ഥാന തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ബിജെപി. കുപ്രസിദ്ധിയില്‍ നിന്നും പ്രസിദ്ധിയിലേക്ക് ഉത്തര്‍പ്രദേശ് എത്തിയെന്നും ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ അടക്കമുള്ളവ യുപിയില്‍ പ്രാവര്‍ത്തികമാക്കിയെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചുവെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് മുമ്പ് യുപി ഭരിച്ചത്. അവരുടെ ഭരണമാണ് യുപിയ്ക്ക് കുപ്രസിദ്ധി നേടിത്തന്നത്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതോടെ അവയെല്ലാം തുടച്ചുനീക്കിയെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഫെബ്രുവരിയോടെ ലക്‌നൗവില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിന് വ്യവസായികളെയും വിവിധ മേഖലകളിലെ പ്രമുഖരെയും ക്ഷണിക്കുകയാണ് യോഗി ആദിത്യനാഥ്.
advertisement
യോഗിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍
ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണ് യോഗി ആദിത്യനാഥ് എന്ന് സമാജ് വാദി നേതാവായ അഖിലേഷ് യാദവ് പറഞ്ഞു.
‘ മുമ്പ് നടത്തിയ ഉച്ചക്കോടിയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് യുപിയില്‍ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ പറയണം. കടുത്ത വഞ്ചനയാണിത്. നഗരങ്ങളിലെ ജനസംഖ്യ വര്‍ധനവ് തടയാന്‍ സ്മാര്‍ട്ട് സിറ്റികള്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടത്. നഗരങ്ങളിലേക്ക് കുടിയേറുന്നത് തടയാന്‍ ഗ്രാമീണര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണം,’ അഖിലേഷ് പറഞ്ഞു.
advertisement
എന്താണ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ്-2023
2023 ഫെബ്രുവരി 10 മുതല്‍ 12 വരെ ലക്‌നൗവില്‍ നടക്കുന്ന പരിപാടിയാണിത്. യുപിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി നടത്തുന്ന പരിപാടിയാണ് ജിഐഎസ്-2023. ലോകത്തെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഈ സമ്മിറ്റില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമാണ് ഇത്തരം പരിപാടികള്‍ക്ക് അടിസ്ഥാനം.
ബിസിനസ്സ് സംരംഭങ്ങള്‍ നിറയുന്ന യുപി
സമ്മിറ്റിന് മുന്നോടിയായ യുഎസിലെയും കാനഡയിലെയും വിവിധ കമ്പനികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടു. ഏകദേശം 19,265 കോടിയുടെ കരാറാണ് അത്. സ്പീക്കര്‍ സതീഷ് മഹാന, മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലെയും കാനഡയിലെയും നിക്ഷേപകര്‍ക്ക് മുന്നില്‍ യുപി സംസ്ഥാനത്തിന്റെ സൗകര്യങ്ങളുടെ മാതൃക അവതരിപ്പിച്ചിരുന്നു.
advertisement
51 ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് (G2G), ബിസിനസ് ടു-ബിസിനസ് (B2B) മീറ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഏകദേശം 41000 കോടി മൂല്യമുള്ള 27 ലെറ്റര്‍ ഓഫ് ഇന്‍ന്റുകള്‍ യുപി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണവുമായി ധാരണപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച ഓഫറുകളില്‍ നാലെണ്ണവുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 19 എണ്ണം ഉച്ചകോടിയ്ക്ക് മുമ്പ് ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
advertisement
ചലച്ചിത്ര മേഖല യുപിയിലേക്ക്
ചലച്ചിത്ര വ്യവസായത്തിന് അനുകൂലമായ സൗകര്യങ്ങള്‍ യുപിയില്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സിനിമ യുപിയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതും ഇതേ ആവശ്യമുന്നയിച്ചായിരുന്നു. ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിക്കുന്ന ഫിലിം സിറ്റിയിലേക്കാണ് താരങ്ങളെ യോഗി ആദിത്യനാഥ് ക്ഷണിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
യുപിയുടെ മുഖം മാറുന്നു; വിദേശ സംരംഭങ്ങൾ മുതൽ സിനിമ വ്യവസായം വരെ; നിക്ഷേപം ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement