ഖത്തർ ലോകകപ്പിനായി അഴിമതി നടന്നോ? യൂറോപ്യൻ പാർലമെന്റിനെ പിടിച്ചു കുലുക്കുന്ന സംഭവങ്ങൾ എന്താണ് ?

Last Updated:

ബെൽജിയൻ ഫെഡറൽ പോലീസ് നടത്തിയ 16 റെയ്ഡുകൾക്കു പിന്നാലെയാണ് അഴിമതിയുടെ ചുരുളഴിഞ്ഞത്.

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്.  ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ഇവ കൈലി അടക്കമുളളവരാണ് അറസ്റ്റിലായത്. ബെൽജിയൻ ഫെഡറൽ പോലീസ് നടത്തിയ 16 റെയ്ഡുകൾക്കു പിന്നാലെയാണ് അഴിമതിയുടെ ചുരുളഴിഞ്ഞത്. ഏറ്റവും ഗുരുതരമായ അഴിമതിയാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
5 കോടിയിലധികം രൂപയും നിരവധി മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും പോലീസ് കണ്ടെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവ കൈലി ഉൾപ്പെടെ അഞ്ച് പേരെ ഫെഡറൽ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ​ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തു. ഇവരെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ‌ പുറത്തുവിട്ടിട്ടില്ല. കേസിൽ ചില രാഷ്ട്രീയക്കാർ ഉൾപ്പെട്ട ഒരു എൻജിഒക്കും പങ്കുണ്ടെന്ന് ബെൽജിയൻ ഫെഡറൽ പോലീസ് അറിയിച്ചു.
advertisement
ഇവ കൈലിക്ക് ഖത്തർ കൈക്കൂലി നൽകിയതായും പോലീസ് പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഖത്തർ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിച്ചാണ് ഖത്തർ ഭരണകൂടം പ്രവർത്തിക്കുന്നതെന്നു രാജ്യം ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അഴിമതിയോട് സന്ധിയില്ലാത്ത നയമാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും സോഷ്യലിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റ് ഗ്രൂപ്പ് അറിയിച്ചു.
അറസ്റ്റിന് പിന്നാലെ ഇവയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ഇവർ ട്വീറ്റ് ചെയ്തു. കൂടാതെ യൂറോപ്യൻ പാർലമെന്റിലെ അധികാരങ്ങളിൽ നിന്ന് ഇവയെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി യൂറോപ്യൻ പാർലമെന്റിന്റെ സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളിൽ ഖത്തർ സ്വാധീനം ചെലുത്തിയിരിക്കാമെന്ന് ബിബിസി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2022ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ഖത്തർ അഴിമതി നടത്തിയെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.
advertisement
എന്നാൽ അത്തരം ആരോപണങ്ങളെയെല്ലാം രാജ്യം മുൻപും നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് ഖത്തറിൽ ലോകകപ്പ് നടത്താൻ ഫിഫ അനുമതി നൽകി. ലോകകപ്പ് ആതിഥേയരായ ഖത്തർ തൊഴിലാളികളുടെ സംരക്ഷണവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് രാജ്യം നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന‌ പശ്ചാത്തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഖത്തർ വലിയ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.
advertisement
ഖത്തറിന് ടൂർണമെന്റ് നൽകാനുള്ള ഫിഫ അംഗങ്ങളുടെ വോട്ടിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളും ഈ ലോകകപ്പിനെ ബാധിച്ചിരുന്നു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി അഴിമതി ഉയർന്നുവന്നിട്ടുണ്ട്. അഴിമതി കാരണം യൂറോപ്യൻ യൂണിയന് ഓരോ വർഷവും 900 ബില്യൺ യൂറോ വരെ നികുതി വരുമാനവും നിക്ഷേപവും നഷ്ടപ്പെടുന്നു എന്നാണ് 2016 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഖത്തർ ലോകകപ്പിനായി അഴിമതി നടന്നോ? യൂറോപ്യൻ പാർലമെന്റിനെ പിടിച്ചു കുലുക്കുന്ന സംഭവങ്ങൾ എന്താണ് ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement