വിമാനങ്ങളിൽ ചില സീറ്റുകളിൽ കാണുന്ന കറുത്ത ത്രികോണാകൃതിയിലുള്ള അടയാളം എന്തിന്
- Published by:Sarika KP
- news18-malayalam
Last Updated:
ഈ അടയാളം പലപ്പോഴായി വിമാനയാത്ര ചെയ്യുന്നവർ കണ്ടിട്ടുണ്ടാകുമെങ്കിലും ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് പലർക്കും അറിയില്ല എന്നത് വാസ്തവമാണ്.
വിമാനയാത്രയ്ക്കിടെ നമുക്ക് കൗതുകകരമായി തോന്നുന്ന പല കാര്യങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് അതിൽ കാണുന്നതും കേൾക്കുന്നതുമായ പല കാര്യങ്ങളും അമ്പരപ്പിക്കുന്നതായിരിക്കും. ഇപ്പോഴിതാ വിമാനങ്ങളുടെ സീറ്റുകൾക്ക് മുകളിലായി കാണപ്പെടുന്ന കറുത്ത ത്രികോണാകൃതിയിലുള്ള അടയാളം എന്താണ് സൂചിപ്പിക്കുന്നത് എന്ന യാത്രക്കാരന്റെ ചോദ്യമാണ് ചർച്ചയായിരിക്കുന്നത്. ഈ അടയാളം പലപ്പോഴായി വിമാനയാത്ര ചെയ്യുന്നവർ കണ്ടിട്ടുണ്ടാകുമെങ്കിലും ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് പലർക്കും അറിയില്ല എന്നത് വാസ്തവമാണ്.
ചോദ്യോത്തരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമയ Quora യിൽ ആണ് യാത്രക്കാരൻ തന്റെ സംശയം പോസ്റ്റ് ചെയ്തത്. തുടർന്ന് ഈ ചോദ്യത്തിന് താഴെ നിരവധി പ്രതികരണങ്ങളും ഉപഭോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്. ഈ അടയാളം ഉള്ള സ്ഥലത്തെ വില്യം ഷാറ്റ്‌നേഴ്സ് സീറ്റ് എന്നാണ് വിളിക്കാറുള്ളതെന്ന് ഒരു ഉപഭോക്താവ് പറഞ്ഞു. അതായത് വിമാനത്തിന്റെ ചിറകിനോട് ചേർന്നുള്ള സീറ്റുകളിലാണ് ഈ കറുത്ത ത്രികോണാകൃതിയിലുള്ള അടയാളം രേഖപ്പെടുത്തുന്നത്.
കൂടാതെ വിമാനത്തിലെ ഉദ്യോഗസ്ഥർക്കോ പൈലറ്റുമാർക്കോ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾക്കോ ചില അടിയന്തിര സാഹചര്യങ്ങളിൽ ഈ അടയാളം ഉപയോഗപ്രദമാണ്. യാത്രാമധ്യേ വിമാനത്തിന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ ജീവനക്കാർക്ക് ചിറകുകളുടെ ചലനം കൃത്യമായി ഈ വിൻന്റോയിലൂടെ മനസ്സിലാക്കാനും സാധിക്കും. വിമാനത്തിൽ ഇത്തരത്തിൽ നാല് സീറ്റുകൾക്ക് മുകളിൽ ത്രികോണാകൃതിയിലുള്ള അടയാളങ്ങൾ കാണാം.
advertisement
അതേസമയം ഈ അടയാളങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണെന്നും ചില ഉപഭോക്താക്കൾ ചോദ്യത്തിന് പ്രതികരിച്ചിട്ടുണ്ട് . അതോടൊപ്പം എല്ലാ ത്രികോണ അടയാളങ്ങളും വ്യത്യസ്ത സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഫ്‌ളൈററ്റ് അറ്റൻഡൻ്റുമാരുടെ കടമയാണെന്നും ഒരു ഉപഭോക്താവ് വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ ക്യാബിൻ ക്രൂവിന് പുറമെ യാത്രക്കാർക്കും ഈ അടയാളം പ്രയോജനകരമായി മാറാറുണ്ട്. വിമാനത്തിൽ ശർദ്ദിക്കാൻ തോന്നുന്നവർക്ക് ചിറകിന് സമീപമുള്ള വിൻഡോ സീറ്റ് തിരഞ്ഞെടുക്കാം. ചിറകുകൾ എല്ലായ്പ്പോഴും മധ്യഭാഗത്തായതിനാൽ, മറ്റ് സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സീറ്റുകളിൽ കുലുക്കം കുറവായിരിക്കും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 21, 2024 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വിമാനങ്ങളിൽ ചില സീറ്റുകളിൽ കാണുന്ന കറുത്ത ത്രികോണാകൃതിയിലുള്ള അടയാളം എന്തിന്