സ്വാമി വിവേകാനന്ദനെതിരായ പരാമര്‍ശം; ആരാണ് ISKCON വിലക്കേര്‍പ്പെടുത്തിയ അമോഘ് ലീലദാസ്? 

Last Updated:

സ്വാമി വിവേകാനന്ദന്‍ മത്സ്യം കഴിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള അമോഘ് ദാസിന്റെ പരാമര്‍ശമാണ് വിവാദത്തിന് തുടക്കം കുറിച്ചത്.

സ്വാമി വിവേകാനന്ദനെതിരെ വിവാദപരാമര്‍ശം നടത്തിയെന്ന പേരില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് അഥവാ ISKCON ഒരു സന്യാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അമോഘ് ലീലദാസ് എന്നാണ് സന്യാസിയുടെ പേര്. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്കെതിരെയും അമോഘ് ദാസ് മോശം പരാമര്‍ശം നടത്തിയെന്നും ആരോപണമുണ്ട്.
എന്താണ് അമോഘ് ദാസ് പറഞ്ഞത്?
സ്വാമി വിവേകാനന്ദന്‍ മത്സ്യം കഴിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള അമോഘ് ദാസിന്റെ പരാമര്‍ശമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. മനസ്സില്‍ നന്മയുള്ള വ്യക്തികള്‍ ജീവനുള്ള ഒന്നിനെയും ഭക്ഷണമാക്കില്ലെന്നായിരുന്നു അമോഘ് ദാസ് പറഞ്ഞത്. കൂടാതെ ശ്രീരാമകൃഷ്ണ പരമഹംസരുടെ തത്വസംഹിതയെ ആക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശവും ദാസ് നടത്തിയിരുന്നു.
ഈ പരാമര്‍ശങ്ങള്‍ നടത്തുന്ന ദാസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. അമോഘ് ദാസിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ISKCON ഓട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
advertisement
ISKCON ന്റെ പ്രതികരണം
അമോഘ് ദാസിന്റെ പരാമര്‍ശങ്ങള്‍ സംഘടനയുടെ രീതിയ്ക്കും തത്വത്തിനും ചേര്‍ന്നതല്ലെന്നാണ് ISKCON പ്രതിനിധികളുടെ പ്രതികരണം. ദാസിന്റെ പരാമാര്‍ശത്തെ അപലപിക്കുന്നുവെന്നും സംഘടന പ്രതിനിധികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ വിവാദ പരാമര്‍ശം നടത്തിയ അമോഘ് ദാസിന് ഒരു മാസത്തെ വിലക്കേര്‍പ്പെടുത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തന്റെ തെറ്റ് മനസിലാക്കുന്നുവെന്നും പരാമര്‍ശത്തില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അമോഘ് ദാസ് പിന്നീട് പറഞ്ഞത്. അടുത്ത ഒരു മാസം പൊതുയിടങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നും പ്രാര്‍ത്ഥനകളില്‍ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ആരാണ് അമോഘ് ദാസ് ?
മതാനുഷ്ടാനങ്ങള്‍ പിന്തുടരുന്ന ലക്‌നൗവിലെ ഒരു കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നാണ് അമോഘ് ദാസ് ചില യുട്യൂബ് അഭിമുഖങ്ങളില്‍ പറഞ്ഞത്. ആശിഷ് അറോറ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. വളരെ ചെറിയ പ്രായത്തില്‍ തന്നെ ആത്മീയത തേടിയുള്ള യാത്ര താന്‍ ആരംഭിച്ചുവെന്നും ദാസ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട് വിട്ടിറങ്ങിയ ദാസ് ദൈവത്തെ തേടിയുള്ള തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചു.
എന്നാല്‍ പിന്നീട് വീട്ടിലേക്ക് അദ്ദേഹ തിരികെയത്തി. സോഫ്റ്റ് വെയര്‍ എന്‍ജീനിയറിംഗില്‍ ബിരുദം നേടി. 2004ലാണ് ഇദ്ദേഹം തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നാലെ യുഎസ് ആസ്ഥാനമായുള്ള ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിയും ലഭിച്ചിരുന്നു. കമ്പനിയിലെ പ്രോജക്ട് മാനേജരായി പ്രവര്‍ത്തിക്കുകയും ചെയ്തു.
advertisement
എന്നാല്‍ 2010 ആയപ്പോഴേക്കും അദ്ദേഹം ജോലിയുപേക്ഷിച്ച് ISKCON ല്‍ ചേരുകയായിരുന്നു. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ISKCON ക്ഷേത്രത്തിന്റെ ഉപാധ്യക്ഷ പദവി വഹിച്ച് വരികയായിരുന്നു ഇദ്ദേഹം.
ISKCON-മായി ബന്ധപ്പെട്ട് മറ്റ് വിവാദങ്ങള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിരവധി കേസുകളാല്‍ വാര്‍ത്തകളിലിടം നേടിയ സംഘടനയാണ് ISKCON. കുട്ടികളെ ദുരുപയോഗം ചെയ്യല്‍, ലൈംഗികാതിക്രമം, കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകള്‍ ഈ സംഘടനയ്‌ക്കെതിരെ ചുമത്തിയിരുന്നു. 2001ലാണ് ഈ സംഘടനയ്‌ക്കെതിരെ ഏറ്റവും വലിയ ആരോപണവുമായി 44 പേര്‍ രംഗത്തെത്തിയത്. ഹരേ കൃഷ്ണ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് തങ്ങളോട് ചിലര്‍ മോശമായി പെരുമാറിയെന്നായിരുന്നു ഇവരുടെ ആരോപണം. മയാപൂര്‍, ബംഗാള്‍, ബൃന്ധാവന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും സമാന പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയ്ക്ക് പുറത്ത് വെച്ച് 400 മില്യണ്‍ ഡോളറിന് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
സ്വാമി വിവേകാനന്ദനെതിരായ പരാമര്‍ശം; ആരാണ് ISKCON വിലക്കേര്‍പ്പെടുത്തിയ അമോഘ് ലീലദാസ്? 
Next Article
advertisement
‘ശവങ്ങളെ കൊണ്ട് വോട്ടു ചെയ്യിച്ച് ജയിച്ചവർ; എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജി’: സുരേഷ് ഗോപി
‘ശവങ്ങളെ കൊണ്ട് വോട്ടു ചെയ്യിച്ച് ജയിച്ചവർ; എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജി’
  • തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി, ശവങ്ങളെ കൊണ്ട് വോട്ട് ചെയ്തവരാണ് കുറ്റം പറയുന്നത്.

  • തൃശൂരിൽ പ്രചാരണത്തിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, താൻ ചെയ്യാൻ പറ്റുന്നതേ ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി.

  • "എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജിവെക്കാമെന്നും സുരേഷ് ഗോപി."

View All
advertisement