Explained: പുതിയ സഹകരണ മന്ത്രാലയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്? പൊതുജനങ്ങൾക്ക് എങ്ങനെ സഹായകമാകും
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തിരിക്കുന്നത്. പുതിയ മന്ത്രാലയത്തിന്റെ ചുമതല കൂടി അമിത് ഷായ്ക്ക് നൽകിയതിൽ നിന്ന് നരേന്ദ്ര മോദി സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കെന്നത്ത് കുമാർ മൊഹന്തി
ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യം നിറവേറ്റി നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ ആദ്യമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന് തുടക്കം കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തിരിക്കുന്നത്. പുതിയ മന്ത്രാലയത്തിന്റെ ചുമതല കൂടി അമിത് ഷായ്ക്ക് നൽകിയതിൽ നിന്ന് നരേന്ദ്ര മോദി സർക്കാർ ഈ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഇന്ത്യയിലെ സഹകരണസംഘങ്ങളുടെ ചരിത്രം നൂറിലധികം വർഷങ്ങൾ പഴക്കമുള്ളതാണ്. സാമ്പത്തിക വളർച്ച താഴ്ന്ന വിഭാഗങ്ങളിലേക്ക് എത്തിക്കാൻ സഹകരണ സംഘങ്ങൾക്കുള്ള കഴിവ് വളരെ ശ്രദ്ധേയവുമാണ്.
advertisement
ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ വേരുകളുള്ള സഹകരണ പ്രസ്ഥാനങ്ങൾ കാർഷിക ദുരിതത്തിനും കടബാധ്യതയ്ക്കും മറുപടിയായി സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. എന്നാൽ 1904ൽ സഹകരണ സംഘ നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് സഹകരണ പ്രസ്ഥാനത്തിന് ഔപചാരികമായി തുടക്കം കുറിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അഭിപ്രായപ്പെട്ടു.
എന്നാൽ ഈ നിയമം പാസാക്കുന്നതിനു മുമ്പുതന്നെ, സഹകരണവും സഹകരണ പ്രവർത്തനങ്ങളും എന്ന ആശയം ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നു. ആദ്യത്തെ നിയമത്തിലെ ചില പോരായ്മകൾ പരിഹരിക്കുന്നതിന് 1912 ൽ മറ്റൊരു സഹകരണ സൊസൈറ്റി നിയമം പാസാക്കി. അടുത്ത മാറ്റം വന്നത് 1919 ൽ സഹകരണം സംസ്ഥാന വിഷയമായി മാറിയപ്പോഴാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങൾക്ക് സഹകരണസംഘങ്ങളെ നിയന്ത്രിക്കുന്ന സ്വന്തം നിയമങ്ങൾ നടപ്പിലാക്കാൻ അനുമതി ലഭിച്ചു.
advertisement
എന്നാൽ പുതിയ മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ലെങ്കിലും സംസ്ഥാന സഹകരണ നിയമങ്ങൾക്ക് മേൽ കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്നുള്ളതാണ് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകൾ ആശങ്കയോടെ കാത്തിരിക്കുന്നത്.
സഹകരണസംഘങ്ങൾ പ്രധാന പങ്ക് വഹിക്കുന്ന മേഖലകൾ ഏതെല്ലാം?
കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിക്കുന്ന രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന ജനതയുടെ പ്രയോജനത്തിനായാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. 1912ലെ സഹകരണ സൊസൈറ്റി ആക്റ്റ് അനുസരിച്ച്, കൃഷി, നെയ്ത്ത്, ഉപഭോഗം തുടങ്ങിയ പൊതു സാമ്പത്തിക ലക്ഷ്യങ്ങളുള്ള 18 വയസ്സിന് മുകളിലുള്ള 10 വ്യക്തികൾക്ക് ചേർന്ന് ഒരു സഹകരണ സംഘം രൂപീകരിക്കാൻ കഴിയും.
advertisement
2009-10 കാലയളവിൽ ഇന്ത്യയിൽ 1.48 ലക്ഷം സഹകരണ സംഘങ്ങളുണ്ടായിരുന്നു. 2000-01ൽ 1.43 ലക്ഷം സഹകരണ സംഘങ്ങളിലായി 18.12 കോടി അംഗങ്ങളാണുണ്ടായിരുന്നത്. ക്രെഡിറ്റ് ഇതര സൊസൈറ്റികളുടെ എണ്ണം 2000-01ൽ 4.08 ലക്ഷത്തിൽ നിന്ന് 2009-10ൽ 4.58 ലക്ഷമായി ഉയർന്നു. 6.82 കോടി അംഗങ്ങളാണ് ഇതിന് കീഴിലുള്ളത്.
ഇന്ത്യയിലെ വിവിധ തരം സഹകരണ സംഘങ്ങളിൽ ഉപഭോക്തൃ സഹകരണ സംഘങ്ങളും ഉൾപ്പെടുന്നു. അവ ന്യായമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി പൊതു ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
advertisement
കേന്ദ്രീയ ഭണ്ഡാർ, അപ്ന ബസാർ, സഹകാരി ഭണ്ഡാർ എന്നിവ ഇത്തരം സഹകരണ സംഘങ്ങൾക്ക് ഉദാഹരണമാണ്. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങി കുറഞ്ഞ ചെലവിൽ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനുള്ള പ്രക്രിയയിൽ ഇടനിലക്കാരായാണ് ഇവർ പ്രവർത്തിക്കുന്നത്. ചെറുകിട ഉൽപാദകരുടെ താൽപ്പര്യം സംരക്ഷിക്കുന്ന നിർമ്മാതാക്കളുടെ സഹകരണ സൊസൈറ്റികളും നിലവിലുണ്ട്. ഹാൻഡ്‌ലൂം സൊസൈറ്റികളായ ആപ്കോ, ഭയാനിക, ഹരിയാന കൈത്തറി മുതലായവ നിർമ്മാതാക്കളുടെ സഹകരണ സംഘങ്ങളുടെ ഉദാഹരണങ്ങളാണ്.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ സഹകരണ ബ്രാൻഡുകളിലൊന്നായ ഗുജറാത്തിലെ 36 ലക്ഷം പാൽ ഉൽപാദകരുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് സഹകരണ പാൽ വിപണന ഫെഡറേഷനിൽ നിന്നാണ് അമുൽ ബ്രാൻഡ് വികസിപ്പിച്ചിരിക്കുന്നത്.
advertisement
പുതിയ സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യം
പുതിയ മന്ത്രാലയത്തിന്റെ ആരംഭത്തെ 'ചരിത്രപരമായ നീക്കം' എന്ന് വിശേഷിപ്പിച്ച കേന്ദ്രം, സഹകരണത്തിലൂടെ സമൃദ്ധി എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. "സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നൽകാൻ" മന്ത്രാലയം ശ്രമിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സഹകരണ സ്ഥാപനങ്ങൾക്കായി ‘ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള’ പ്രക്രിയകൾ മന്ത്രാലയം സുഗമമാക്കുകയും ഇതര സംസ്ഥാന സഹകരണസംഘങ്ങളുടെ വികസനം പ്രാപ്തമാക്കുകയും ചെയ്യുമെന്നുമാണ് വിവരം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 09, 2021 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: പുതിയ സഹകരണ മന്ത്രാലയത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്ത്? പൊതുജനങ്ങൾക്ക് എങ്ങനെ സഹായകമാകും