മരണം മണക്കുന്ന കാട്; ജപ്പാനിലെ ഈ നിഗൂഢ വനത്തിനു പറയാൻ കഥകളേറെ
- Published by:Vishnupriya S
- news18-malayalam
Last Updated:
ടോക്കിയോയിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള ഒരു പ്രശസ്തമായ ഹൈക്കിംഗ് ഡെസ്റ്റിനേഷൻ കൂടിയാണ് ഓക്കിഗഹാര
1864-ലാണ്, ജപ്പാനിലെ ഫുജി പർവതത്തിൽ, ഒരു വലിയ പൊട്ടിത്തെറി ഉണ്ടായത്. അത് ചുറ്റമുള്ള പല ഗ്രാമങ്ങളെയും ചാമ്പലാക്കുകയും വലിയൊരു ലാവ രൂപപ്പെടുകയും ചെയ്തു. പിന്നീടുള്ള 1,000 വർഷങ്ങൾക്കിടെ മഞ്ഞുമൂടിയ ആ അഗ്നിപർവ്വതത്തിന്റെ ചുറ്റും ഒരു വനം രൂപപ്പെട്ടു. ഒതാണ് ഓക്കിഗഹാര വനം (Aokigahara Forest). മരണത്തിന്റെ കാട് (Suicide Forest) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വനത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്.
ടോക്കിയോയിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള ഒരു പ്രശസ്തമായ ഹൈക്കിംഗ് ഡെസ്റ്റിനേഷൻ കൂടിയാണ് ഓക്കിഗഹാര. എന്നാൽ ശുദ്ധവായു ആസ്വദിക്കാനും മനം കവരുന്ന കാഴ്ചകൾ കാണാനുമല്ല പലരും ഇവിടേക്കു വരുന്നത്. പലരും ആത്മഹത്യ ചെയ്യാനായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണിത്. കൊടും കാടായ ഓക്കിഗഹായിൽ നിരവധി ആളുകൾ ആത്മഹത്യ ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ കാടിന് ആത്മഹത്യാ വനം എന്ന് പേര് വന്നത്.
യമനാഷി സർക്കാരിന്റെ (Yamanashi government) കണക്കനുസരിച്ച്, 2013 നും 2015 നും ഇടയിൽ മാത്രം 100-ലധികം ആത്മഹത്യകൾ ഓക്കിഗഹാര വനത്തിൽ നടന്നിട്ടുണ്ട്. പലരും വിദൂരപ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്താണ് ഇവിടെ ആത്മഹത്യ ചെയ്യാനായി എത്തുന്നത്. ജീര്‍ണിച്ചഴുകിയ ശവശരീരങ്ങൾ പലപ്പോഴും മരങ്ങള്‍ക്കിടയില്‍ നിന്നാകും കണ്ടെത്തുക. ഇപ്പോൾ ജാപ്പനീസ് സർക്കാർ ഓക്കിഗഹാരയിലെ ആത്മഹത്യകളുടെ കണക്കുകൾ നൽകുന്നതു പോലും നിർത്തി.
advertisement
ആത്മഹത്യാ വനവുമായി ബന്ധപ്പെട്ട മിത്തുകൾ
ഓക്കിഗഹാര എങ്ങനെ ആത്മഹത്യാ വനമായി എന്നതുമായി ബന്ധപ്പെട്ട് പല മിത്തുകളും പ്രചാരത്തിലുണ്ട്. അതിലൊന്നാണ് ബുദ്ധസന്യാസികളുമായി ബന്ധപ്പെട്ട കഥകൾ. ജപ്പാനിലെ മറ്റ് പർവതങ്ങളെപ്പോലെ ഫുജി പർവതവും ഒരു പുണ്യസ്ഥലമായാണ് കണക്കാക്കപ്പെടന്നത്. ബുദ്ധ സന്യാസിമാർ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നും പറയപ്പെടുന്നു. ചില സന്യാസിമാർ 1,000 ദിവസം വനത്തിൽ ഇങ്ങനെ ധ്യാനിക്കുമായിരുന്നു. ഇലകളും മരത്തിന്റെ തൊലിയും മാത്രമായിരുന്നു ഇവരുടെ ഭക്ഷണം എന്നും ഈ കഥകളിൽ പറയുന്നു.
പിന്നീട് ഇവരെ ഒരു കുഴിയിൽ ജീവനോടെ കുഴിച്ചിടും. ജീവിച്ചിരിക്കുമ്പോൾ തന്നെ ശരീരത്തെ ഒരു തരം മമ്മിയാക്കി മാറ്റുക എന്നതായിരുന്നു ഇവരുടെ ആത്യന്തിക ലക്ഷ്യം. ഈ സന്യാസിമാരുടെ മമ്മികളുടേത് എന്നു പറയപ്പെടുന്ന അവശിഷ്ടങ്ങൾ ജപ്പാനിലെ ചില സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ തങ്ങളുടെ ഇഹലോക ജീവിതത്തിൽ നിന്ന് അപ്രത്യക്ഷരാകാൻ ആഗ്രഹിക്കുന്ന ആളുകളാകാം ഈ കാട്ടിലെത്തി മരിക്കുന്നതെന്ന് ടോക്കിയോയിലെ മൈജി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ ലിൻഡ്സെ നെൽസൺ പറയുന്നു.
advertisement
ഒരിക്കൽ ജപ്പാൻ സർക്കാർ തന്നെ മുൻകൈ എടുത്ത് ഇവിടെ ആത്മഹത്യ ചെയ്യുന്നത് തടയുന്നതിനായി ഏതാനും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഈ വനത്തിലേക്കുള്ള പല പ്രവേശന കവാടങ്ങളും പോലീസ് അടച്ചിട്ടുണ്ടെങ്കിലും ആത്മഹത്യ ചെയ്യേണ്ടവർ പല വഴികളും കണ്ടെത്തി ഇപ്പോഴും എത്തുന്നുണ്ട്. ഓക്കിഗഹാര കാട്ടിൽ പല സ്ഥലങ്ങളിലായി ആത്മഹത്യക്കെതിരെ മുന്നറിയിപ്പു നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇവിടെ ആത്മഹത്യ ചെയ്യാൻ എത്തുന്നവരുടെ എണ്ണമൊന്നും കുറഞ്ഞിട്ടില്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ജപ്പാനും ആത്മഹത്യയും
ലോകത്തിലെ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. 1998-ൽ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ആ വർഷം മാത്രം രാജ്യത്ത് 32,000-ത്തിലധികം പേരാണ് ആത്മഹത്യ ചെയ്തത്. 2003-ൽ അത് ഏറ്റവും ഉയർന്ന നിലയിലെത്തുകയും ആ വർഷം 34,427 പേർ ആത്മഹത്യ ചെയ്യുകയും ചെയ്തു.
advertisement
ഓക്കിഗഹാരയിലെത്തുന്ന സംശയാസ്പദമായി തോന്നുന്ന സന്ദർശകരെ കണ്ടെത്താനും അവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും സർക്കാർ ചില ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ വനത്തിലെ പ്രധാന പ്രവേശന കവാടത്തിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുകയും സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 15, 2023 2:41 PM IST