ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. രണ്ട് ജിബി വരെയുള്ള ഡോക്യുമെന്റുകൾ ഷെയർ ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഐഫോണിന്റെ അടുത്ത അപ്ഡേറ്റിൽ ഫീച്ചർ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫീച്ചർ എത്തുന്നതോടെ ഐഫോൺ ഉപയോക്താക്കൾക്ക് വലിയ ഫയലുകൾ അയക്കുക എന്നത് കൂടുതൽ എളുപ്പമാകുമെന്നും കമ്പനി അറിയിച്ചു.
വലിയ ഫയലുകൾ പെട്ടെന്ന് ഷെയർ ചെയ്യണമെങ്കിൽ വൈഫൈ കണക്ഷൻ ഉപയോഗിക്കുന്നതാണ് നല്ലതെന്നും വാട്സ്ആപ്പ് അറിയിച്ചു. മൊബൈൽ ഡാറ്റാ ഉപയോഗിച്ച് വാട്സ്ആപ്പിലൂടെ വലിയ ഫയലുകളോ ഡോക്യുമെന്റുകളോ പങ്കിടുമ്പോൾ ധാരാളം ഡാറ്റ വേണ്ടിവരും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും മൊബൈൽ ഡാറ്റ പെട്ടെന്ന് തീരാതിരിക്കാനും വൈഫൈ കണക്ഷൻ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് തങ്ങൾ നിർദ്ദേശിക്കുന്നതെന്നും വാട്സ്ആപ്പ് പറഞ്ഞു.
Also read- റിയൽമിയുടെ ‘കൊക്കകോള’ ഫോണുകൾ ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം
പുതിയ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. പുതിയ ഫീച്ചൽ വികസിപ്പിക്കുന്നതിനിടെ, വാട്സ്ആപ്പ് നാല് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരുന്നു. ഡോക്യുമെന്റ് ക്യാപ്ഷൻ, ദൈർഘ്യമേറിയ ഗ്രൂപ്പ് വിവരണങ്ങൾ, നൂറ് മീഡിയ വരെ ഷെയർ ചെയ്യാനുള്ള ഫീച്ചർ, അവതാറുകൾ എന്നിവയാണവ. പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ആപ്പിൾ ഫോണിൽ പഴയ വാട്സ്ആപ് മെസേജുകൾ തീയതി നോക്കി കണ്ടുപിടിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ‘സെർച്ച് ബൈ ഡേറ്റ്’ എന്ന ഫീച്ചറാണ് ഇതിനായി അവതരിപ്പിച്ചത്. വാട്സ്ആപ്പ് 23.1.75 അപ്ഡേറ്റ് ഉള്ള ഐഒഎസ്സിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഐഫോണിൽ എങ്ങനെയാണ് തീയതി വെച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം.
സെർച്ച് ബൈ ഡേറ്റ് ഫീച്ചറിനു പുറമേ, സ്വയം മെസേജ് അയക്കാനുള്ള ഓപ്ഷനും ഈ വേർഷനിലുണ്ട്. കൂടാതെ, ഇമേജുകൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റ് എന്നിവ വാട്സ്ആപ്പിലേക്ക് നേരിട്ട് ഡ്രാഗ് ചെയ്യാനും കഴിയും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.