ഉപഭോക്താക്കളുടെ ജനപ്രിയ മ്യൂസിക് സ്ട്രീമിങ് ആപ്പുകളിൽ ഒന്നാണ് യൂട്യൂബ് മ്യൂസിക്. ശ്രോതാക്കൾക്കായി പുതിയൊരു ഫീച്ചറാണ് യൂട്യൂബ് മ്യൂസിക് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ക്രിയേറ്റ് കസ്റ്റം റേഡിയോ ചാനൽസ് എന്ന പേരിലാണ് പുതിയ അപ്ഡേഷൻ വന്നിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസൃതം ഒരു റേഡിയോ ചാനൽ ക്രിയേറ്റ് ചെയ്യാം. കൂടാതെ പ്രിയപ്പെട്ട പാട്ടുകാരുടെ ഇഷ്ടമുള്ള പാട്ടുകൾ ഇതിൽ ഉൾപ്പെടുത്തി ആസ്വദിക്കാനും സാധിക്കും. ഈ റേഡിയോ ചാനൽ നിർമ്മിക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്ക് യൂട്യൂബ് മ്യൂസിക് ആപ്പിന്റെ ഹോം സ്ക്രീനിൽ ലഭ്യമാണ്.
കൂടാതെ ഇതിനായി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യേണ്ടതുമുണ്ട്. അതേസമയം ഉപഭോക്താക്കൾക്ക് ഈ റേഡിയോ ചാനൽ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇപ്പോൾ മിക്ക മ്യൂസിക് ആപ്പുകളിലും ലഭ്യമാണ്. ഇത് ശ്രോതാക്കൾക്ക് സ്വന്തം ഇഷ്ടാനുസരണം ഇഷ്ടമുള്ള പാട്ടുകൾ ആസ്വദിക്കുന്നതിന് അവസരം നൽകുന്നു. എങ്കിലും ഈ ഫീച്ചർ മറ്റു മ്യൂസിക് ആപ്പുകളെ അപേക്ഷിച്ച് യൂട്യൂബ് മ്യൂസിക്കിൽ അവതരിപ്പിക്കാൻ കുറച്ച് വൈകി എന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. റേഡിയോ ചാനൽ എങ്ങനെ സ്വന്തമായി നിർമിക്കാം എന്ന് നോക്കാം.
യൂട്യൂബ് മ്യൂസിക്കിൽ കസ്റ്റം റേഡിയോ ചാനൽ എങ്ങനെ ക്രിയേറ്റ് ചെയ്യാം?
അതേസമയം ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ ആപ്പുകളിൽ ഈ ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ യൂട്യൂബ് മ്യൂസിക് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ നിങ്ങൾ ക്രിയേറ്റ് ചെയ്യുന്ന റേഡിയോ ചാനലിന് വളരെ നീണ്ട പേരായിരിക്കും ലഭിക്കുക. ഇത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതുവരെ വന്നിട്ടില്ല. എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ പിന്നീട് വരികയാണെങ്കിൽ നിങ്ങൾക്ക് സ്വന്തം പേരിലോ മറ്റ് പേരുകളിട്ടോ ചാനൽ നെയിം മാറ്റാൻ സാധിക്കും. നിങ്ങൾ റേഡിയോ ചാനൽ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ നല്‍കിയ മാനദണ്ഡങ്ങള്‍ പ്രകാരം പുതിയ പാട്ടുകളും നിങ്ങൾക്ക് ഇതിലൂടെ ആസ്വദിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.