കരസേനാ ദിനം: സ്ഥിരമായി ഡൽഹിയിൽ ആഘോഷിക്കുന്ന ചടങ്ങിന് ഈ വർഷം ബെംഗളൂരു വേദിയായത് എന്തുകൊണ്ട്?
- Published by:Vishnupriya S
- news18-malayalam
Last Updated:
കരസേനാ ദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു
കരസേനാ ദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു.
“എല്ലാ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഓരോ ഇന്ത്യക്കാരനും സൈന്യത്തെ ഓർത്ത് അഭിമാനിക്കുന്നു, നാം സൈനികരോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും. അവർ നമ്മുടെ രാജ്യത്തെ സുരക്ഷിതമായി സംരക്ഷിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിലെ അവരുടെ സേവനം പരക്കെ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു,” കരസേനാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട് പറഞ്ഞു.
advertisement
എല്ലാ വർഷവും ജനുവരി 15 നാണ് ഇന്ത്യ കരസേനാ ദിനം ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ ഡൽഹിക്ക് പുറത്താണ് ആഘോഷം നടന്നത്.
കരസേനാ ദിനാഘോഷം
1949-ൽ ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്ന് ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ-ഇൻ-ചീഫായി ഫീൽഡ് മാർഷൽ കോദണ്ഡേര എം. കരിയപ്പ (അന്നത്തെ ലെഫ്റ്റനന്റ് ജനറൽ) ചുമതലയേറ്റ ഡൽഹിയിലാണ് ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ ബെംഗളൂരുവിലാണ് ചടങ്ങുകൾ നടന്നത്.
“ഈ വർഷം മുതലുള്ള സൈനിക ദിനാഘോഷങ്ങൾ ദേശീയ തലസ്ഥാനത്ത് നിന്ന് മാറ്റി, സിവിൽ സമൂഹവുമായുള്ള ബന്ധം വർധിപ്പിക്കുന്നതിന് രാജ്യത്തെ വിവിധ ഫീൽഡ് കമാൻഡുകളിൽ സംഘടിപ്പിക്കുമെന്ന്,” സതേൺ കമാൻഡിന്റെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ നേരത്തെ പറഞ്ഞിരുന്നു.
advertisement
ദേശീയ തലസ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സൈന്യത്തെ ബന്ധിപ്പിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ദേശീയ തലസ്ഥാനത്തിന് പുറത്ത് ആദ്യമായി കരസേനാ ദിനം ആചരിക്കുന്നത്. ഈ വർഷം, ഇന്ത്യൻ എയർഫോഴ്‌സ് (IAF) വാർഷിക ഫ്ലൈ-പാസ്റ്റും പരേഡും ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർ ബേസിൽ നിന്ന് ചണ്ഡീഗഡിലേക്ക് മാറ്റിയിരുന്നു
എന്തുകൊണ്ട് ബെംഗളൂരു ?
പരേഡ് കമാൻഡർ മേജർ ജനറൽ രവി മുരുകൻ പറയുന്നതനുസരിച്ച്, 1949-ൽ അവസാനത്തെ ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ സർ ഫ്രാൻസിസ് റോയ് ബുച്ചറിൽ നിന്ന് മേജർ ജനറൽ കെ എം കരിയപ്പ ഇന്ത്യൻ ആർമിയുടെ കമാൻഡറായി മാറിയ പരിപാടിക്ക് ആതിഥേയത്വം വഹിച്ച സംസ്ഥാനമാണ് കർണാടക. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫ് ആണ് കരിയപ്പ.
advertisement
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വീര്യം, ത്യാഗങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരവും ഫീൽഡ് മാർഷൽ കെ എം കരിയപ്പയ്ക്കുള്ള ആദര സൂചകവുമായാണ് ബെംഗളൂരുവിൽ കരസേനാ ദിനാചരണം നടത്തിയതെന്ന് ഇന്ത്യൻ ആർമി പത്രക്കുറിപ്പിൽ പറഞ്ഞു.
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യസമയത്ത് ബ്രിട്ടീഷ് ജനറൽ സർ ഫ്രാൻസിസ് ബുച്ചറായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡർ. രാജ്യത്തിന്റെ പൂർണ നിയന്ത്രണവും ഇന്ത്യക്കാർക്ക് കൈമാറാനുള്ള തീരുമാനത്തിന്റെ ഭാഗമായി 1949 ജനുവരി 15-ന് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ കരസേനാ മേധാവിയായി. ഈ അവസരം ഇന്ത്യൻ സൈന്യത്തിന് വളരെ പ്രാധാന്യമുള്ളതിനാൽ, എല്ലാ വർഷവും ഈ മഹത്തായ ദിനം ഇന്ത്യയിൽ സൈനിക ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ആരാണ് കരിയപ്പ ?
കൊണ്ടേര എന്ന റവന്യൂ ഉദ്യോഗസ്ഥന്റെ മകനായി 1899-ൽ കർണാടകയിലാണ് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ ജനിച്ചത്. 1947ലെ ഇന്ത്യ-പാക് യുദ്ധത്തിൽ കരിയപ്പയാണ് പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തെ നയിച്ചത്. 1973 ജനുവരിയിൽ നിയമിതനായ രാജ്യത്തെ ആദ്യത്തെ ഫീൽഡ് മാർഷലായിരുന്നു സാം മനേക്ഷാ. 1986 ജനുവരി 14-ന് നിയമിതനായ കോണ്ടേര എം. കരിയപ്പ ആണ് ഫീൽഡ് മാർഷൽ എന്ന് നാമകരണം ചെയ്യപ്പെട്ട രണ്ടാമത്തെ വ്യക്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 16, 2023 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കരസേനാ ദിനം: സ്ഥിരമായി ഡൽഹിയിൽ ആഘോഷിക്കുന്ന ചടങ്ങിന് ഈ വർഷം ബെംഗളൂരു വേദിയായത് എന്തുകൊണ്ട്?