AMAR സൈനികർക്ക് ഇനി ആയോധനകലാ പരിശീലനം; 'ആർമി മാർഷ്യൽ ആർട്ട്സ് റുട്ടീൻ' പദ്ധതി കരസേനാമേധാവി പ്രഖ്യാപിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
AMAR-നുള്ള 99 ഇൻസ്ട്രക്ടർമാരുടെ ആദ്യ ബാച്ച് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ട്രെയിനിംഗിൽ അഞ്ചാഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി
ന്യൂഡൽഹി: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധനകലകളും പഠിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന കളരിപ്പയറ്റുള്‍പ്പെടെയുള്ള ആയോധനകലകള്‍ കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യൻ സൈനീകർക്ക് ഇനി പരിശീലനം നൽകുക. ‘ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്സ് റുട്ടീന്‍’ (അമര്‍) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രഖ്യാപിച്ചു. ജനുവരി 15 ആർമി ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോള്‍ പ്രയോജനപ്പെടാനാണിത്. സൈനികപരിശീലനത്തിന്റെ ഭാഗമായി നിലവില്‍ ചില റെജിമെന്റുകളില്‍ സ്വന്തംനിലയ്ക്ക് ഇന്ത്യന്‍ ആയോധനകലകള്‍ പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളില്‍ കളരിപ്പയറ്റ്, സിഖ് റെജിമെന്റില്‍ ഗട്ക, ഗൂര്‍ഖ റെജിമെന്റില്‍ ഖുക്രി തുടങ്ങിയവ പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേര്‍ത്തുള്ള പരിശീലനപദ്ധതിയാണ് അമര്‍.
advertisement
AMAR-നുള്ള 99 ഇൻസ്ട്രക്ടർമാരുടെ ആദ്യ ബാച്ച് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ ട്രെയിനിംഗിൽ അഞ്ചാഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. വെടിയുതിര്‍ക്കാനും യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പമുള്ള ഈ പരിശീലനം സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വര്‍ധിപ്പിക്കും. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുമായി ആയുധങ്ങളില്ലാതെയുള്ള ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പരിശീലനം നല്‍കാനുള്ള തീരുമാനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 15, 2023 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
AMAR സൈനികർക്ക് ഇനി ആയോധനകലാ പരിശീലനം; 'ആർമി മാർഷ്യൽ ആർട്ട്സ് റുട്ടീൻ' പദ്ധതി കരസേനാമേധാവി പ്രഖ്യാപിച്ചു