PFI | പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ; യുഎഇ, ഖത്തർ, ഒമാൻ മുതൽ തുർക്കി, പാകിസ്ഥാൻ, ബംഗ്ലദേശ് വരെ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (IFF), ഇന്ത്യൻ സോഷ്യൽ ഫോറം (ISF), റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ (RIF) എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തി.
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യ്‌ക്കെതിരെ ഗുരുതരാരോപണങ്ങളാണ് പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച 13 സംസ്ഥാനങ്ങളിലായി 100 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ മുൻനിര പോപ്പുലർ ഫ്രണ്ട് നേതാക്കളുൾപ്പെടെ 105 പേരാണ് അറസ്റ്റിലായത്. ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (IFF), ഇന്ത്യൻ സോഷ്യൽ ഫോറം (ISF), റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ (RIF) എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടാതെ വിദേശത്ത് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേരിട്ടുള്ള പങ്കാളിത്തം സംബന്ധിച്ചും ചില വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇതിൽ IFF ഉം ISF ഉം മിഡിൽ ഈസ്റ്റിൽ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്ന സംഘടനകളാണ്. മിഡിൽ ഈസ്റ്റിൽ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഏറ്റവും ശക്തമായ കണ്ണിയായാണ് ഐഎഫ്എഫ് പ്രവർത്തിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ വിലയിരുത്തൽ.
advertisement
യുഎഇയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം
ജമാത്തെ-ഇ-ഇസ്‌ലാമി (ജെഇഐ), പിഎഫ്‌ഐ അതിന്റെ യൂണിറ്റുകളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് (എൻഡിഎഫ്) തുടങ്ങിയ സംഘടനകകളുടെ കേരളത്തിൽ നിന്നുള്ള മതനേതാക്കൾ മിക്കപ്പോഴും സന്ദർശിക്കാറുള്ളത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ്. പ്രധാനമായും അബുദാബി, ദുബായ് എന്നിവിടങ്ങളാണ്. കൂടാതെ എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (ഇഐഎഫ്എഫ്), ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി (ഐസിഎസ്), കർണാടക ചാപ്റ്റർ തുടങ്ങിയവ ദുബായിൽ പോപ്പുലർ ഫ്രണ്ടിന്റെ മുന്നണികളായാണ് പ്രവർത്തിക്കുന്നത്.
advertisement
ഇന്ത്യയിലുള്ള പ്രവർത്തനം
ഹവാല ഇടപാടുകൾ വഴിയാണ് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കുന്നത്. ഇവർ റിയൽ എസ്റ്റേറ്റും കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിലെ ചാവക്കാട് സ്വദേശിയായ സൈഫു അബുദാബിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് വില്ലകളും ഫ്ലാറ്റുകളും കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വാടകയ്‌ക്കെടുക്കുകയും പാർട്ടീഷൻ ചെയ്ത് ഉയർന്ന നിരക്കിൽ വീണ്ടും വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മറ്റൊരു ബിസിനസ് 'റെന്റ് എ കാർ' ആയിരുന്നു. അതിനായി ഇവർ നാല് വർഷത്തേക്ക് വലിയ നിക്ഷേപം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
advertisement
സൗദി അറേബ്യയുമായുള്ള ബന്ധം
പോപ്പുലർ ഫ്രണ്ടിന്റെ മികച്ച രണ്ട് മുന്നണികളാണ് ഐഎസ്എഫും ഐഎഫ്എഫും. സഹായം നൽകാനെന്ന വ്യാജേനയാണ് ഇവർ ഹജ്ജ് തീർത്ഥാടന കാലത്ത് ഇന്ത്യക്കാരെ വലയിൽ വീഴ്ത്താറുള്ളത്. ഈ സംഘടനകൾ വൻതോതിൽ ഫണ്ട് സ്വരൂപിക്കുകയും അതിൽ വലിയൊരു ഭാഗം ഹവാല, സ്വർണക്കടത്ത് തുടങ്ങിയവയിലൂടെ ഇന്ത്യയിലേക്ക് അയക്കുക്കയുമാണ് പതിവ്. കൂടാതെ നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകൾ വഴിയും ഇവർ ഫണ്ടുകൾ അയക്കാറുണ്ട്.
ഒമാനിലെ പ്രവർത്തനം
ISF, IFF എന്നിവയ്‌ക്കൊപ്പം ഒമാനിലെ സോഷ്യൽ ഫോറത്തിന്റെ (SF) കുടക്കീഴിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തുന്നത്. ഇതാണ് ഒമാനുമായുള്ള ബന്ധം. പിഎഫ്ഐയുടെ കേരള വിഭാഗമായ എൻഡിഎഫും ഒമാനിൽ പ്രവർത്തിക്കുന്നുണ്ട്. അതിനൊപ്പം എൻഡിഎഫ് തർബിയയിലൂടെ റാഡിക്കൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഹവാല വഴി 44 ലക്ഷം രൂപ പോപ്പുലർ ഫ്രണ്ടിന് നൽകുകയും ചെയ്തിരുന്നു. SF, ISF, WFS, WSKA എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എൻ.ഡി.എഫിന്റെയും പി.എഫ്.ഐയുടെയും പ്രമുഖ നേതാവായ അഷ്ഫാഖ് ചായ്കിനകത്ത് പൂയിൽ ആണ് ഇതിനായി ഫണ്ട് ശേഖരണം നടത്തുന്നത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്കും പണം നേരിട്ട് അയച്ചിട്ടുണ്ടെന്നും വ്യക്തമാണ്.
advertisement
തുർക്കിയുമായുള്ള ബന്ധം
തുര്‍ക്കിയുമായും ബന്ധം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായത്തോടെ ആണ് പോപ്പുലർ ഫ്രണ്ട് തുർക്കിയിൽ അടിത്തറ പാകിയത്. ഇതിനായി ഇന്ത്യൻ വിദ്യാർത്ഥി നൗഷാദിനെ അവർ സബഹാറ്റിൻ സൈബ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നതിനായി തുർക്കിയിലേക്ക് അയച്ചു. ഇയാൾ മുഖേനയാണ് തുർക്കിയിൽ നിന്ന് ധനസമാഹരണം നടത്തുന്നത്.
കുവൈറ്റിലെ പ്രവർത്തനം
കുവൈറ്റ് ഇന്ത്യൻ സോഷ്യൽ ഫോറം (KISF) ആണ് അവിടെ പോപ്പുലർ ഫ്രണ്ടിന് വേണ്ടി സജീവമായി പ്രവർത്തിക്കുന്നത്. വാർഷിക സബ്‌സ്‌ക്രിപ്ഷൻ വഴിയാണ് പണം പിരിക്കുന്നത്. ഈ ഫണ്ടുകളെല്ലാം പ്രധാനമായും മുസ്ലീം ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ചില തിരഞ്ഞെടുത്ത അക്രമങ്ങളുടെയോ ബാബറി മസ്ജിദ് തകർച്ചയുടെയോ വീഡിയോകളിലൂടെ ഇവർ സമ്പന്നരായ കുവൈറ്റിലെ തൊഴിലുടമകളെ പുരോഗമന തീവ്രവാദത്തിലേക്ക് നയിച്ചിരുന്നു.
advertisement
മറ്റു രാജ്യങ്ങളിൽ
മുകളിൽ പറഞ്ഞ രാജ്യങ്ങൾ കൂടാതെ ബഹ്‌റൈൻ, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. ഹത്രാസ് കൂട്ടബലാത്സംഗത്തിന് ശേഷം ഉത്തർപ്രദേശിൽ വർഗീയ വിദ്വേഷം പടർത്താൻ മൗറീഷ്യസിൽ നിന്ന് പിഎഫ്ഐക്കായി 500 ദശലക്ഷത്തോളം അയച്ചിരുന്നു. മാലിദ്വീപിൽ, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തെറ്റായ മതനിന്ദ ആരോപണങ്ങളിൽ കുടുക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
Also Read- PFI Ban| സംസ്ഥാനത്ത് ജാഗ്രത; ഉത്തരവ് ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ സീൽ ചെയ്യുമെന്ന് പൊലീസ്
advertisement
ഇതിനിടെ ലഖ്‌നൗവിൽ നിന്ന് ഒരു പിഎഫ്‌ഐ കേഡറെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ജമാത്തെ-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടന ഇന്ത്യയിൽ സ്‌ഫോടന പരിശീലനം നടത്തുന്നുണ്ടെന്നും കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന് ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന ഉണ്ടായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അൻസാദ് ബദറുദ്ദീൻ,ഫിറോസ് ഖാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
എന്നാൽ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ ഭൂരിഭാഗവും നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രാജ്യത്തെ യുവാക്കളെ ലഷ്‌കര്‍ ഇ തയ്ബ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ആരോപണവും പോപ്പുലർ ഫ്രണ്ടിനെതിരെ നിലനിൽക്കുന്നുണ്ട്.
Also Read- Popular Front| പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം
അതേസമയം പരിശോധനയിൽ ഇവരിൽ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ചില പ്രത്യേകവിഭാഗങ്ങളുടെ ഉന്നതനേതാക്കളെ ലക്ഷ്യമിട്ടിരുന്നതിനു തെളിവുകള്‍ ലഭിച്ചതായും എൻ.ഐ.എ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2022 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
PFI | പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ; യുഎഇ, ഖത്തർ, ഒമാൻ മുതൽ തുർക്കി, പാകിസ്ഥാൻ, ബംഗ്ലദേശ് വരെ