advertisement

PFI Ban| സംസ്ഥാനത്ത് ജാഗ്രത; ഉത്തരവ് ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ സീൽ ചെയ്യുമെന്ന് പൊലീസ്

Last Updated:

ക്യാംപുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താനും നിർദേശമുണ്ട്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രധാന പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്യും. പ്രശ്ന സാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കും. സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന റെയ്ഡുകൾ തുടരും.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസിന് പ്രത്യേക ജാഗ്രതാനിർദേശം ലഭിച്ചിട്ടുണ്ട്. ക്യാംപുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താനും നിർദേശമുണ്ട്.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.
advertisement
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
advertisement
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ, ഉപസംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് എൻഐഎയുടെ നേതൃത്വത്തിൽ നടന്ന രണ്ട് റൗണ്ട് റെയ്ഡുകൾക്ക് ശേഷമാണ് നിരോധനം. സെപ്തംബർ 22 നായിരുന്നു ആദ്യ റൗണ്ട് റെയ്ഡുകൾ നടന്നത്. തുടർ റെയ്ഡുകൾ സെപ്റ്റംബർ 27 ചൊവ്വാഴ്ച പല സംസ്ഥാനങ്ങളിലും കണ്ടു. ഇന്നലെ PFI യുമായി ബന്ധപ്പെട്ട 250 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI Ban| സംസ്ഥാനത്ത് ജാഗ്രത; ഉത്തരവ് ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ സീൽ ചെയ്യുമെന്ന് പൊലീസ്
Next Article
advertisement
ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ആക്രമണം; IRGC നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിൽ ഇസ്രായേൽ ആക്രമണം; IRGC നേവി ചീഫ് അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
  • ഹോർമുസ് കടലിടുക്കിന് സമീപം ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിൽ IRGC നേവി ചീഫ് കൊല്ലപ്പെട്ടു.

  • ഇറാന്റെ റെവല്യൂഷണറി ഗാർഡ് നിയന്ത്രണം കർശനമാക്കിയതോടെ കപ്പലുകൾക്ക് ഫീസ് അടയ്ക്കേണ്ടി വരുന്നു.

  • സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 40% വർധിച്ച് ആഗോള ഊർജ്ജ വിപണിയിൽ ആശങ്കയുണ്ടാക്കി.

View All
advertisement