Mammootty | കളക്ടർ രേണു രാജ് സിനിമയിൽ അഭിനയിക്കുന്ന ആളെന്ന് കരുതി മമ്മൂട്ടി; വീഡിയോ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
വളരെ മനോഹരമായി മലയാളം സംസാരിച്ച കളക്ടർ മലയാളിയാണെന്ന് അറിഞ്ഞില്ല എന്ന് മമ്മൂട്ടി
ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ (K.J. Yesudas) 83-ാം ജന്മദിന പരിപാടി ചടങ്ങിൽ അതിഥിയായി മമ്മൂട്ടി (Mammootty). എറണാകുളത്ത് യേശുദാസ് അക്കാദമി സംഘടിപ്പിച്ച പരിപാടിയിലാണ് മമ്മൂട്ടി സംസാരിച്ചത്. ഈ വേളയിൽ എറണാകുളം കളക്ടർ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. വളരെ മനോഹരമായി മലയാളം സംസാരിച്ച കളക്ടർ മലയാളിയാണെന്ന് അറിഞ്ഞില്ല എന്ന് മമ്മൂട്ടി. വെറും മലയാളി അല്ല, നല്ല ബെസ്റ്റ് മലയാളിയാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘കലക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ. വളരെ മനോഹരമായാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ചോദിക്കുക ആയിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് കലക്ടർ ആണെന്ന് അറിയുന്നത്,’ മമ്മൂട്ടി പറഞ്ഞു.
advertisement
കോവിഡ് ആരംഭിച്ചതില്പിന്നെ അമേരിക്കയിലാണ് യേശുദാസ്. അദ്ദേഹവും ഭാര്യയും ഓൺലൈൻ ആയി പരിപാടികളിൽ പങ്കെടുത്തു. യേശുദാസിന്റെ പുതിയ ആൽബം ‘തനിച്ചൊന്നു കാണാൻ’ പ്രകാശന കർമം മമ്മൂട്ടി നിർവഹിച്ചു.
കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററില്‍ നടന്ന പരിപാടിയിൽ ഗായകരായ എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീതസംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ സിദ്ദിഖ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Summary: Actor Mammootty made a remark on Ernakulam collector Renu Raj while attending a programme to celebrate the 83rd birthday of KJ Yesudas
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 10, 2023 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | കളക്ടർ രേണു രാജ് സിനിമയിൽ അഭിനയിക്കുന്ന ആളെന്ന് കരുതി മമ്മൂട്ടി; വീഡിയോ വൈറൽ