കണ്ണൂരിലെ ആദ്യ സ്കൂഫെ നവീകരണത്തിന് ശേഷം പ്രവർത്തനമാരംഭിച്ചു

Last Updated:

ജില്ലയിലെ ആദ്യ സ്കൂഫെ സംരംഭമായ നാറാത്ത് കുടുംബശ്രീ സി ഡി എസിലെ സ്കൂഫെ നവീകരണത്തിന് ശേഷം പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ 77 സ്കൂളുകളിലാണ് സ്കൂഫെകൾ പ്രവർത്തിക്കുന്നത്. ഈ വർഷം സംസ്ഥാനമൊട്ടാകെ 1000 സ്കൂഫെകൾ എന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീയുടെ പ്രവർത്തനം.

നവീകരിച്ച കുടുംബശ്രീ സ്കൂഫെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയുന്നു 
നവീകരിച്ച കുടുംബശ്രീ സ്കൂഫെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയുന്നു 
കണ്ണൂർ ജില്ലയിലെ ആദ്യ സ്കൂഫെ സംരംഭമായ നാറാത്ത് കുടുംബശ്രീ സി ഡി എസിലെ സ്കൂഫെ നവീകരണത്തിനു ശേഷം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച സ്കൂഫേയിൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങളും, ലഘു ഭക്ഷണങ്ങളും കൂടാതെ നോൺ വെജ് ഭക്ഷണങ്ങളും ലഭ്യമാകും.
രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ കെ രത്നകുമാരി സ്കൂഫെ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, നാറാത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ താഹിറ, പ്രിൻസിപ്പൾ പ്രസന്ന കുമാരി ടീച്ചർ, സിനി എ പി, വി സജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുടുബശ്രീ പ്രവർത്തക പി ഉഷയാണ് സ്കൂഫെ സംരംഭക. നിലവിൽ ജില്ലയിൽ 77 സ്കൂളുകളിൽ സ്കൂഫെകൾ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മാ കെയർ എന്ന പേരിൽ സ്കൂഫെ സംരംഭം തുടങ്ങുന്നതിന് മാതൃക ആയതും കണ്ണൂർ കുടുംബശ്രീ സി ഡി എസിൻ്റെ സ്കൂഫെ പ്രവർത്തനത്തിൻ്റെ വിജയമാണ്. ഈ വർഷം സംസ്ഥാനമൊട്ടാകെ 1000 സ്കൂഫെകൾ എന്ന ലക്ഷ്യത്തിലൂനിയാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിലെ ആദ്യ സ്കൂഫെ നവീകരണത്തിന് ശേഷം പ്രവർത്തനമാരംഭിച്ചു
Next Article
advertisement
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement