'കൂലി'യിലെ അതിഥി വേഷത്തിന് ആമിർ ഖാന്റെ പ്രതിഫലം 20 കോടി! വാർത്തകളിൽ പ്രതികരിച്ച് താരം

Last Updated:

പ്രീ സെയിലിലൂടെ 2 മില്യൺ ഡോളർ നേടുന്ന ആദ്യ തമിഴ് ചിത്രമാണ് കൂലി

News18
News18
സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂലി നാളെ ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, കൂലിയിലെ അഭിനേതാക്കളുടെ പ്രതിഫലമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചിത്രത്തില്‍ രജനീകാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ, നടൻ ആമിർ ഖാന്റെ പ്രതിഫലത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന താരം ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രജനീകാന്തിനോടും 'കൂലി' ടീമിനോടും താരത്തിന് വളരെയധികം ബഹുമാനം ഉണ്ടെന്നും. പൂർണമായി കഥപോലും കേൾകാതെയാണ് നടൻ അഭിനയിക്കാൻ സമ്മതിച്ചതെന്നും ഇന്ത്യ ടുഡേയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ടീമിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗമായാണ് ആമിർ അതിഥി വേഷത്തെ കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.
advertisement
അതേസമയം, നിരവധി റെക്കോർഡുകൾ തീർത്തുകൊണ്ടാണ് ഓഗസ്റ്റ് 14ന് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. പ്രീ സെയിലിലൂടെ 2 മില്യൺ ഡോളർ നേടുന്ന ആദ്യ തമിഴ് ചിത്രം എന്ന റെക്കോർഡ് ഉൾപ്പെടെ ഈ ലോകേഷ് ചിത്രം ബോക്‌സ് ഓഫീസിൽ മായാജാലം തീർക്കുകയാണ്. കേരളത്തിൽ പുലർച്ചെ 6 മണിക്കാണ് ആദ്യ പ്രദർശനം. തമിഴ്നാട്ടിൽ രാവിലെ 9ന് ആദ്യ ഷോ നടത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കൂലി'യിലെ അതിഥി വേഷത്തിന് ആമിർ ഖാന്റെ പ്രതിഫലം 20 കോടി! വാർത്തകളിൽ പ്രതികരിച്ച് താരം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement