ഹനുമാനും സുഗ്രീവനുമൊഴികെ എല്ലാ വാനരപ്പടയും ഉണ്ട്'; ആസിഫിന്റെ 'കിഷ്കിന്ധാ കാണ്ഡം' ഓണത്തിന്; ടീസർ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. കാടും അതിന്റെ പരിസരങ്ങളുമൊക്കെയാണ് ടീസറിൽ നിറഞ്ഞ് നിൽക്കുന്നത്.
കൊച്ചി: ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം 'കിഷ്കിന്ധാ കാണ്ഡം' ടീസർ പുറത്തുവിട്ടു.കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. കാടും അതിന്റെ പരിസരങ്ങളുമൊക്കെയാണ് ടീസറിൽ നിറഞ്ഞ് നിൽക്കുന്നത്.ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും.
ദിന്‍ജിത്തിന്‍റെ ആദ്യ ചിത്രത്തിലും നായകന്‍ ആസിഫ് അലി ആയിരുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് നിര്‍മ്മാണം. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്‍റെ രചനയ്ക്കൊപ്പം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈന്‍ കാക സ്റ്റോറീസ്.
സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിംഗ് സൂരജ് ഇ എസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, സൌണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍ ആഡ്‍സോഫാഫ്സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിതിന്‍ കെ പി. വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നാണഅ ചിത്രത്തിന്‍റെ ടാഗ് ലൈന്‍.ലെവല്‍ ക്രോസാണ് അവസാനമായി ആസിഫലിയുടെതായി തീയറ്ററില്‍ റിലീസായ ചിത്രം. അതേ സമയം എംടിയുടെ കഥകള്‍ വച്ച് ചെയ്ത മനോരഥങ്ങള്‍ എന്ന അന്തോളജി ചിത്രത്തിലും ആസിഫലി അഭിനയിച്ചിരുന്നു. ഈ ആന്തോളദജിയിലെ എം ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത 'വില്‍പ്പന' ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 17, 2024 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹനുമാനും സുഗ്രീവനുമൊഴികെ എല്ലാ വാനരപ്പടയും ഉണ്ട്'; ആസിഫിന്റെ 'കിഷ്കിന്ധാ കാണ്ഡം' ഓണത്തിന്; ടീസർ പുറത്ത്