Lucky Baskhar | 'ലക്കി ഭാസ്കറി'ന് പ്രശംസയുമായി ചിരഞ്ജീവി; ദീപാവലി ബ്ലോക്ക്ബസ്റ്ററായി ദുൽഖർ ചിത്രം
- Published by:Vishnupriya S
- news18-malayalam
Last Updated:
ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്
ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത സംവിധായകൻ വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കറിന് പ്രശംസയുമായി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 10 ദിവസം കൊണ്ട് 88 കോടി 70 ലക്ഷം രൂപ ആഗോള ഗ്രോസ് നേടിയ ചിത്രം ദീപാവലി മെഗാ ബ്ലോക്ക്ബസ്റ്ററായി കുതിപ്പ് തുടരുകയാണ്.
താൻ ആരാധിച്ചിരുന്ന തൻ്റെ ഹീറോ താൻ സംവിധാനം ചെയ്ത ചിത്രം കണ്ട് അഭിനന്ദിച്ചതിലുള്ള സന്തോഷം അറ്റ്ലൂരി പങ്കുവെച്ചു. ചിരഞ്ജീവിയോടൊപ്പം ഉള്ള ചിത്രവും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്കി ഭാസ്‌കറിന് അദ്ദേഹം നൽകിയ സ്നേഹത്തിനും നല്ല വാക്കുകൾക്കും വെങ്കി അറ്റ്ലൂരി നന്ദി പറയുകയും ചെയ്തു. കേരളത്തിലും ഇരുനൂറിലധികം സ്ക്രീനുകളിൽ സൂപ്പർ വിജയം നേടി കുതിക്കുകയാണ് ചിത്രം. ഇതിനോടകം 14 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കേരള ഗ്രോസ് കളക്ഷൻ എന്നാണ് സൂചന.
advertisement
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 11, 2024 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Lucky Baskhar | 'ലക്കി ഭാസ്കറി'ന് പ്രശംസയുമായി ചിരഞ്ജീവി; ദീപാവലി ബ്ലോക്ക്ബസ്റ്ററായി ദുൽഖർ ചിത്രം