Dhanush: ഹോളിവുഡിൽ ധനുഷിന് നായിക സിഡ്നി സ്വീനി; 'സ്ട്രീറ്റ് ഫൈറ്ററിൽ' താരം എത്തുക സുപ്രധാന വേഷത്തിൽ?

Last Updated:

വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സ്ട്രീറ്റ് ഫൈറ്റർ 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും

News18
News18
ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ്‌ ധനുഷ്. അഭിനയത്തോടൊപ്പം ഗായകനായും എഴുത്തുകാരനായും സംവിധായകനായും താരം കൈവെക്കാത്ത മേഖലകൾ ഇല്ല. വരുന്ന വർഷം കൂടുതൽ കളറാകാൻ താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം , ധനുഷ് വീണ്ടും ഹോളിവുഡിൽ അഭിനയിക്കാൻ പോകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ', ദി ഗ്രേമാൻ' എന്നീ സിനിമകൾക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സോണി പിക്ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് സിനിമയിൽ ധനുഷ് നായകനായി എത്താനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ട്രീറ്റ് ഫൈറ്ററിൽ ധനുഷിനൊപ്പം സിഡ്നി സ്വീനിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സിനിമ, 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
advertisement
കെൻ സ്കോട്ട് സംവിധാനം ചെയ്ത കോമഡി ചിത്രമായ 'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ' എന്ന സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമക്ക് എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Film/
Dhanush: ഹോളിവുഡിൽ ധനുഷിന് നായിക സിഡ്നി സ്വീനി; 'സ്ട്രീറ്റ് ഫൈറ്ററിൽ' താരം എത്തുക സുപ്രധാന വേഷത്തിൽ?
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement