advertisement

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

ചിന്നു പാപ്പുവിന്റെ മരണത്തെത്തുടർന്ന് ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം

News18
News18
കാസർകോട് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്ത് സന്തേഷിനെ (29) മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മന്നിപ്പാടി സ്വദേശിയായ സന്തേഷും രേഷ്മയും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മരണത്തെത്തുടർന്ന് സന്തേഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
രേഷ്മയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ഒപ്പം താമസിച്ചിരുന്ന സന്തേഷിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ആദൂർ ആലംതടുക്ക സ്വദേശിനിയാണ് രേഷ്മ. അഞ്ചുവർഷം മുൻപ് വിവാഹിതയായിരുന്നുവെങ്കിലും ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സന്തേഷിനൊപ്പമായിരുന്നു താമസം. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
advertisement
കാസർകോടൻ ഭാഷാശൈലിയിലൂടെ ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത താരമാണ് രേഷ്മ. പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
'ഐഡി കാർഡ് എവിടെ?' ജർമനിയിൽ പാക് സൈനിക മേധാവി അസിം മുനീറിന് നേരിടേണ്ടി വന്ന സുരക്ഷാ പരിശോധന വൈറൽ
'ഐഡി കാർഡ് എവിടെ?' ജർമനിയിൽ പാക് സൈനിക മേധാവി അസിം മുനീറിന് നേരിടേണ്ടി വന്ന സുരക്ഷാ പരിശോധന വൈറൽ
  • ജർമനിയിൽ പാക് സൈനിക മേധാവി അസിം മുനീറിന് സുരക്ഷാ പരിശോധനയിൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു

  • സുരക്ഷാ ഉദ്യോഗസ്ഥർ അസിം മുനീറിനെ സാധാരണക്കാരനായി പരിഗണിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി

  • JSMM ഉൾപ്പെടെയുള്ള സംഘടനകൾ പാകിസ്ഥാൻ സൈന്യത്തിന് മേൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് പ്രതിഷേധിച്ചു

View All
advertisement