advertisement

വിവാഹവേദിയിൽ അതിഥിയായി ജയ്പൂരിൽ വധുവിന്റെ സ്വർണ്ണവും പണവും കവർന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി

Last Updated:

വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയ്പൂർ പോലീസ്

Rapid Read
News18
News18
ജയ്പൂർ: വിവാഹ ആഘോഷങ്ങൾക്കിടയിൽ അതിഥിയെന്ന വ്യാജേന എത്തി വധുവിന്റെ ബാഗ് കവർന്ന മോഷ്ടാവിനായുള്ള തിരച്ചിലിൽ പോലീസ്. ജയ്പൂരിലെ ജഗത്പുരയിലുള്ള 'ചന്ദൻ വൺ മാര്യേജ് ഗാർഡനിൽ' ഫെബ്രുവരി 7-നാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. നാല് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
നവീൻ കരോൾ എന്ന യുവാവിന്റെ വിവാഹച്ചടങ്ങുകൾ പുരോഗമിക്കവെയാണ് മോഷണം നടന്നത്. വധൂവരന്മാർ സ്റ്റേജിൽ അതിഥികളെ സ്വീകരിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഇടയിൽ മോഷ്ടാവ് വേദിയിലേക്ക് കയറിപ്പറ്റി. ആർക്കും സംശയം തോന്നാത്ത രീതിയിൽ വസ്ത്രം ധരിച്ചെത്തിയ ഇയാൾ, വധു ഇരുന്ന കസേരയ്ക്ക് താഴെ വെച്ചിരുന്ന ബാഗ് അതിവിദഗ്ധമായി കൈക്കലാക്കി. തന്റെ ബ്ലേസറിനുള്ളിൽ ബാഗ് ഒളിപ്പിച്ച് ഇയാൾ ഉടൻ തന്നെ വേദിയിൽ നിന്നും കടന്നുകളയുകയായിരുന്നു.
ഫോട്ടോഷൂട്ട് കഴിഞ്ഞ് ബാഗ് തിരഞ്ഞപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിരക്കിലായിരുന്നതിനാൽ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നിയ കുടുംബാംഗങ്ങൾ ഫോട്ടോഗ്രാഫർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു. അതിഥികൾക്കൊപ്പം സ്റ്റേജിൽ കയറുന്നതും ബാഗുമായി കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
advertisement
advertisement
വരന്റെയും വധുവിന്റെയും കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയ്പൂർ പോലീസ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹവേദിയിൽ അതിഥിയായി ജയ്പൂരിൽ വധുവിന്റെ സ്വർണ്ണവും പണവും കവർന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement