Nirmal V Benny Passes Away: 'ആമേൻ' താരം നിർമ്മൽ ബെന്നി അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
Nirmal V benny Passes Away: തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'ആമേൻ' സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മൽ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അന്ത്യം സംഭവിച്ചു.
നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
"പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട.... ആമേനിലെ കൊച്ചച്ച൯. എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു ... ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം.....പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു" ഇങ്ങനെയാണ് സഞ്ജയ് പടിയൂർ എഴുതിയത്.
സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ നിർമ്മൽ ഹാസ്യതാരമായി ശ്രദ്ധനേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചന്റെ വേഷം ഏറെ ശ്രദ്ധ നേടി. ടാ തടിയാ, ദൂരം തുടങ്ങിയവയാണ് നിർമ്മൽ അഭിനയിച്ച പ്രധാന സിനിമകൾ . 2012 -ൽ നവാഗതർക്ക് സ്വാഗതം എന്നസിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി.അഞ്ച് സിനിമകളിൽ വേഷമിട്ടു.
advertisement
Summary: Malayalam film actor Amen fame Nirmal V benny Passes away.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 23, 2024 12:25 PM IST