ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്‌സ് സൂപ്പർഹീറോയാവാൻ നിവിൻ പോളി; 'മൾട്ടിവേഴ്‌സ് മന്മഥൻ' ഫസ്റ്റ് ലുക്ക്
- Published by:Sarika N
- news18-malayalam
Last Updated:
കോമഡി-ആക്ഷൻ-ഫാന്റസി എന്റെർറ്റൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്
ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്‌സ് സൂപ്പർഹീറോ സിനിമയുമായി നിവിൻ പോളി.ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മൾട്ടിവേഴ്‌സ് മന്മഥൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തിറക്കി. കോമഡി-ആക്ഷൻ-ഫാന്റസി എന്റെർറ്റൈനർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേർന്നാണ് സഹ രചന നിർവ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കൊളാബ്രേഷൻ - അനീഷ് രാജശേഖരൻ. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
India's first Multiverse Superhero movie, MULTIVERSE MANMADHAN, helmed by Adithyan Chandrasekhar and co- written by Anandu and Nithi Raj, with creative collaboration from Aneesh❤️@paulypictures@aaditales#multiversemanmadhan#multiversesuperhero#manmadhanrising pic.twitter.com/EJ5xa9indx
— Nivin Pauly (@NivinOfficial) February 16, 2025
advertisement
മേക്ക്-ഓവറിനു ശേഷമുള്ള നിവിൻ പോളിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഈ അവസരത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് "മൾട്ടിവേർസ് മന്മഥൻ" ഒരുങ്ങുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 16, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ത്യയിലെ ആദ്യ മൾട്ടിവേഴ്‌സ് സൂപ്പർഹീറോയാവാൻ നിവിൻ പോളി; 'മൾട്ടിവേഴ്‌സ് മന്മഥൻ' ഫസ്റ്റ് ലുക്ക്