advertisement

Poojapura Ravi | നടൻ പൂജപ്പുര രവി അന്തരിച്ചു

Last Updated:

മറയൂരിൽ വച്ചായിരുന്നു അന്ത്യം

മുതിർന്ന ചലച്ചിത്ര നടൻ പൂജപ്പുര രവി (Poojapura Ravi) അന്തരിച്ചു. 86 വയസായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്നും മകളുടെ താമസ സ്ഥലമായ മറയൂരിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം.
ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
നാടക നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ സിനിമകളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, അദ്ദേഹം 800 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.
മാധവൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി തിരുവനന്തപുരത്താണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ ജനനം. ഭാര്യ- തങ്കമ്മ, മക്കൾ- ഹരി, ലക്ഷ്മി.
advertisement
മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും. സംസ്കാര ചടങ്ങുകൾ ജൂൺ 19, തിങ്കളാഴ്ച തിരുവനന്തപുരത്തു വെച്ച് നടത്തും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Summary: Veteran Malayalam actor Poojapura Ravi, aged 86, passed away in Marayur, Kerala. The actor who belonged to Poojapura in Thiruvananthapuram recently shifted to  Marayur, to be with his daughter. He was given a grand farewell by the actor fraternity of Thiruvananthapuram. Poojapura Ravi has to be his credit over 800 Malayalam movies
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Poojapura Ravi | നടൻ പൂജപ്പുര രവി അന്തരിച്ചു
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement