Ram Charan: പിറന്നാള്‍ദിനത്തില്‍ ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീർക്കാൻ രാം ചരൺ; 'പെഡ്ഡി' ഫസ്റ്റ് ലുക്ക് പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിൽ രാം ചരണിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ജാന്‍വി കപൂറാണ്
നടൻ രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'പെഡ്ഡി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബുചി ബാബു സനയാണ്. ചിത്രത്തിന്റെ പ്രീ-ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ജാന്‍വി കപൂര്‍ നായികയായെത്തുന്ന 'പെഡ്ഡി' രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.
A FIGHT FOR IDENTITY!! #RC16 is #Peddi.
A @BuchiBabuSana film.
An @arrahman musical.@NimmaShivanna #JanhviKapoor @RathnaveluDop @artkolla @NavinNooli @IamJagguBhai @divyenndu @vriddhicinemas @SukumarWritings @MythriOfficial pic.twitter.com/fuSN5IjDL1
— Ram Charan (@AlwaysRamCharan) March 27, 2025
advertisement
സിഗരറ്റ് വലിക്കുന്ന രീതിയില്‍ വളരെ പരുക്കനായ രൂപത്തിലാമാണ് രാം ചരണിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവര്‍ത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള ആകാംഷ വര്‍ധിപ്പിക്കുന്ന ഇതിന്റെ രണ്ടാമത്തെ പോസ്റ്ററില്‍ അദ്ദേഹം ഒരു പഴയ ക്രിക്കറ്റ് ബാറ്റ് കൈവശം വച്ചിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ പ്രകാശിപ്പിച്ച ഒരു ഗ്രാമീണ സ്റ്റേഡിയമുണ്ട്. ഈ പോസ്റ്ററുകള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ആഖ്യാനത്തെക്കുറിച്ചും കൗതുകം ജനിപ്പിക്കുകയും ഗ്രാമീണ തീവ്രതയുടെയും ആകര്‍ഷകമായ ഡ്രാമയുടേയും കോര്‍ത്തിണക്കല്‍ സൂചിപ്പിക്കുകയും ചെയ്യുന്നു. രാം ചരണ്‍-ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
March 28, 2025 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ram Charan: പിറന്നാള്‍ദിനത്തില്‍ ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീർക്കാൻ രാം ചരൺ; 'പെഡ്ഡി' ഫസ്റ്റ് ലുക്ക് പുറത്ത്