ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്ക്
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കാണ് അപകടം
കൊച്ചി: പ്രകമ്പനം സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്കേറ്റു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാഗര്‍ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം പ്രകമ്പനം. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കവേയാണ് അപകടമെന്നാണ് സൂചന.

സാഗര്‍ സൂര്യ തന്നെയാണ് അപകട വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. '25 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഇനി ചെറിയൊരു ഷെഡ്യൂൾ ബ്രേക്ക്' എന്നാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
July 12, 2025 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്ക്