ദുരൂഹതയുണര്‍ത്തി സുരേഷ് ഗോപിയുടെ 'വരാഹം'; സെക്കൻ്റ് ലുക്ക് പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പല അഭിനേതാക്കളോടും പ്രേഷകർക്കുള്ള മുൻവിധികൾ മാറ്റി മറിക്കാൻ പോന്നതായിരിക്കും
സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വസുദേവ് മേനോൻ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ചിങ്ങം ഒന്ന് ആയിരുന്ന ശനിയാഴ്ചയാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവമേനോൻ. എന്നിവരുടെ വ്യത്യസ്ഥമായ ഗറ്റപ്പുകളിലൂടെയാണ് രണ്ടാമത്തെ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പല അഭിനേതാക്കളോടും പ്രേഷകർക്കുള്ള മുൻവിധികൾ മാറ്റി മറിക്കാൻ പോന്നതായിരിക്കും
വെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിര്‍മ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തുതന്നെ പ്രദർശനത്തിനെത്തുന്നു. നവ്യ നായർ, പ്രാചി തെഹ്‍ലാന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.കഥ മനു സി കുമാർ, ജിത്തു കെ ജയൻ, തിരക്കഥ മനു സി കുമാർ, സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, കലാസംവിധാനം സുനിൽ കെ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, നിർമ്മാണ നിർവ്വഹണം പൗലോസ് കുറുമറ്റം, ബിനു മുരളി, പിആര്‍ഒ വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 18, 2024 2:57 PM IST