'തർക്കത്തിനിടയിൽ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു; വിപിനെ മർദിച്ചിട്ടില്ല'; ഉണ്ണി മുകുന്ദൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
താൻ ടൊവിനോയുടെ സിനിമയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി
മുൻ മാനേജർ വിപിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞു പരത്തുന്നുവെന്നും കൊച്ചിയിലെ വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തർക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞതല്ലാതെ വിപിനെ മർദിച്ചിട്ടില്ല. വിപിൻ തന്നെക്കുറിച്ച് പറഞ്ഞ മോശപ്പെട്ടകാര്യങ്ങൾ എന്തിനാണെന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് വാക്കുതർക്കമുണ്ടാകുന്നത്. ആ സമയം വിപിൻ കൂളിംഗ് ഗ്ളാസ് ധരിച്ചിട്ടുണ്ടായിരുന്നു.
വാക്കുതർക്കം രൂക്ഷമായതോടെയാണ് കൂളിംഗ് ഗ്ളാസ് വലിച്ചെറിഞ്ഞതെന്നും വിപിനെ തല്ലിയിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഭയന്ന വിപിൻ പിന്നാലെ മാപ്പു പറഞ്ഞുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.വിപിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. വിപിന്റെ പരാതി വ്യാജമാണെന്നും ടൊവിനോയുടെ സിനിമയെ കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഒന്നിലധികം നടിമാർ വിപിനെതിരെ ഫെഫ്കയടക്കമുള്ള സിനിമാ സംഘടനകളിൽ പരാതി നൽകിയിട്ടുണ്ട്. ടോവിനോയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ്. കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നത്. കൊല്ലുമെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് കേസിൽ കുടുക്കുമെന്നും ഭീഷണി വന്നതോടെയാണ് ഡിജിപിക്ക് പരാതി കൊടുക്കേണ്ടി വന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 31, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'തർക്കത്തിനിടയിൽ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു; വിപിനെ മർദിച്ചിട്ടില്ല'; ഉണ്ണി മുകുന്ദൻ