Ghaati: വ്യത്യസ്‍തമായ വേഷപ്പകർച്ചയിൽ അനുഷ്‌ക ഷെട്ടി; ആവേശമായി 'ഘാട്ടി' ട്രെയ്ലര്‍

Last Updated:

2025 സെപ്റ്റംബര്‍ 5 ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും

News18
News18
വ്യത്യസ്‍തമായ വേഷപ്പകർച്ചയിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി നടി അനുഷ്‌ക ഷെട്ടി. അനുഷ്ക ഷെട്ടി (Anushka Shetty)- ക്രിഷ് ജാഗർലാമുഡി ചിത്രം 'ഘാട്ടി'യുടെ (Ghaati) ട്രെയ്ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്. വി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതിയും ട്രെയ്ലറിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
2025 സെപ്റ്റംബര്‍ 5 ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രം ആകര്‍ഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചനയാണ് ട്രെയ്ലര്‍ നൽകുന്നത്. വളരെ ശക്തമായ കഥാപാത്രമായിരിക്കും ചിത്രത്തില്‍ അനുഷ്‌കയുടേത് എന്നാണ് സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Film/
Ghaati: വ്യത്യസ്‍തമായ വേഷപ്പകർച്ചയിൽ അനുഷ്‌ക ഷെട്ടി; ആവേശമായി 'ഘാട്ടി' ട്രെയ്ലര്‍
Next Article
advertisement
അമ്മൂമ്മ അടയ്ക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് പരിക്കേറ്റ ഒന്നരവയസുകാരൻ മരിച്ചു
അമ്മൂമ്മ അടയ്ക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് പരിക്കേറ്റ ഒന്നരവയസുകാരൻ മരിച്ചു
  • അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ വീണ് പരിക്കേറ്റ ഒന്നരവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.

  • ആലപ്പുഴയിൽ 22ന് രാവിലെ 11 മണിക്ക് അശ്വതിയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത്.

  • കുഞ്ഞിനെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

View All
advertisement