'ഹൃദയഭാരം തോന്നുന്നു..തളരാതെയിരിക്കൂ പ്രിയ ലാല്‍'; നടൻ മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ മമ്മൂട്ടി

Last Updated:

മോഹന്‍ലാലും അമ്മയും ചേര്‍ന്നുള്ള ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്

News18
News18
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ആണ് താരം ദുഃഖം രേഖപ്പെടുത്തിയത്. ‘നമുക്കെല്ലാവര്‍ക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോ​ഗത്തിന്‍റെ വേളയില്‍ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാല്‍’ എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മോഹന്‍ലാലും അമ്മയും ചേര്‍ന്നുള്ള ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.
വിയോഗവാർത്തയറിഞ്ഞ ഉടൻ തന്നെ കൊച്ചിയിലെ നടന്റെ വസതിയിലേക്ക് ആദ്യമെത്തിയവരിൽ ഒരാൾ മമ്മൂട്ടിയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലാലിന്റെ വീട്ടിലെത്തിയ അദ്ദേഹം ശാന്തകുമാരിയമ്മയുടെ ഭൗതികദേഹത്തിന് മുന്നിൽ അന്ത്യോപചാരമർപ്പിക്കുകയും ഏറെ നേരം നടനൊപ്പം ചിലവഴിക്കുകയും ചെയ്തു. നടൻ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, ശാന്തകുമാരി അമ്മയുടെ സംസ്കാരം ബുധനാഴ്ച തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പിൽ നടക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹൃദയഭാരം തോന്നുന്നു..തളരാതെയിരിക്കൂ പ്രിയ ലാല്‍'; നടൻ മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ മമ്മൂട്ടി
Next Article
advertisement
ബുൾഡോസർ രാജ് ‌വിവാദങ്ങൾക്കിടെ ശിവഗിരിയിൽ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും
ബുൾഡോസർ രാജ് ‌വിവാദങ്ങൾക്കിടെ ശിവഗിരിയിൽ വേദി പങ്കിട്ട് സിദ്ധരാമയ്യയും പിണറായി വിജയനും
  • ബെംഗളൂരുവിലെ ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ ശിവഗിരി വേദിയിൽ രണ്ട് മുഖ്യമന്ത്രിമാർ പങ്കെടുത്തു

  • ക്യാബിനറ്റ് യോഗം കാരണം സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ പിണറായി ഖേദം പ്രകടിപ്പിച്ച് മടങ്ങി

  • ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളുടെ പുസ്തകം സിദ്ധരാമയ്യക്ക് നൽകി പിണറായി പ്രകാശനം നിർവഹിച്ചു

View All
advertisement