'എന്റെ ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചു വ്യാജ ചിത്രങ്ങളുപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നു'; നടി പ്രവീണ
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഡൈൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സൂഹൃത്തുക്കൾക്കും അയച്ചു നൽകുന്നു എന്നയിരുന്നു പരാതി.
വ്യജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് നടി പ്രവീണ.
മൂന്ന് വർഷം മുൻപ് നിരന്തരം സമൂഹ മാധ്യമത്തിലൂടെ നടി പ്രവീണയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയ പരാതിയിൽ ഒരു വർഷം മുൻപാണ് നടി സൈബർ പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്നാണ് നാലംഗ പൊലീസ് സംഘം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുത്തിരുന്നു.
തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഡൈൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സൂഹൃത്തുക്കൾക്കും അയച്ചു നൽകുന്നു എന്നയിരുന്നു പരാതി. തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്തു.
advertisement
എന്നാൽ ഭാഗ്യരാജ് 1 മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പറഞ്ഞു. ഒരു വർഷത്തോളം നിരന്തരം പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. മൂന്നു വർഷമായി അനുഭവിക്കുന്ന വേദന ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല.
തന്നെ വേദനിപ്പിക്കാനായി നിലവിൽ മകളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. ഇതോടെ പ്രവീണയുടെ മകളും സൈബർ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു.
advertisement
ഭാഗ്യരാജിനെരിരെ സൈബർ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.എൽ സിജു പറഞ്ഞു. പ്രതിയെ എവിടെയാണെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2022 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്റെ ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചു വ്യാജ ചിത്രങ്ങളുപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നു'; നടി പ്രവീണ