സത്യൻ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; ഒപ്പം ഇഖ്ബാൽ കുറ്റിപ്പുറവും

Last Updated:
നീണ്ട ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ
1/3
 നീണ്ട 22 വർഷത്തിനുശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്നു. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഇഖ്ബാൽ കുറ്റിപ്പുറമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെയും രചന അദ്ദേഹമായിരുന്നു.

advertisement
2/3
 മമ്മൂട്ടിയെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പൊതുവേദിയില്‍ വച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സത്യന്‍ അന്തിക്കാട് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്തത്. അതിന് ശേഷം മമ്മൂട്ടി ചിത്രം ആലോചിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയി.

3/3
 മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളായ കളിക്കളം, അര്‍ത്ഥം എന്നീ ചിത്രങ്ങള്‍ തിയറ്ററുകളിൽ വിജയമായിരുന്നു. ഗോളാന്തര വാര്‍ത്തകള്‍, നമ്പര്‍ വണ്‍ സ്‌നേഹതീരം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കനല്‍ക്കാറ്റ്, ഒരാള്‍ മാത്രം എന്നിവയാണ് സത്യൻ അന്തിക്കാട്- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. ഇതുകൂടാതെ കിന്നാരം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. 

'കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; സഖ്യകക്ഷികൾക്ക് ബാധ്യത'; പ്രധാനമന്ത്രി മോദി

  • പ്രധാനമന്ത്രി മോദി കോൺഗ്രസിനെ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് (MMC) ആയി പരിഹസിച്ചു.

  • കോൺഗ്രസിലെ ആഭ്യന്തര അസംതൃപ്തി കാരണം പാർട്ടി ഉടൻ പിളരുമെന്ന് മോദി പ്രവചിച്ചു.

  • കോൺഗ്രസ് സഖ്യകക്ഷികൾക്ക് ഒരു ബാധ്യതയായി മാറിയെന്നും മോദി അഭിപ്രായപ്പെട്ടു.

View All
advertisement