'ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ'; ഷൈൻ ടോം ചാക്കോയുടെ പിതാവിന് അനുശോചനം അറിയിച്ച് അഹാന കൃഷ്ണ
- Published by:Sarika N
- news18-malayalam
Last Updated:
ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കുമെന്ന് അഹാന കുറിച്ചു
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് അഹാന കൃഷ്ണ. ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം ഷൈനിനും കുടുംബത്തിനും ശക്തി നൽകട്ടെയെന്ന് അഹാന കുറിച്ചു. തനിക്ക് വാക്കുകൾ നഷ്ടമാകുന്നെന്നും ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കുമെന്നും നടി പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് താരം അനുശോചനം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഷൈനിന്റെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ മരണമടഞ്ഞത്.
അഹാന പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,'എനിക്ക് വാക്കുകൾ നഷ്ടമാകുന്നു. അത്യന്തം ഹൃദയഭേദകമാണിത്. ജീവിതം ചിലപ്പോഴൊക്കെ തികച്ചും നീതിയുക്തമല്ലാതെ പ്രവർത്തിക്കും. ഒരു നിമിഷം മതി കാര്യങ്ങൾ മാറിമാറിയാൻ. ഷൈൻ, ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം നിങ്ങൾക്കും കുടുംബത്തിനും ശക്തി നൽകട്ടെ. നിങ്ങളുടെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ." അഹാന കുറിച്ചു.
തമിഴ്നാട്ടിലെ സേലത്ത് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചത്. അപകടത്തിൽ ഷൈൻ ടോമിനും അമ്മയ്ക്കും പരിക്കേറ്റിരുന്നു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jun 07, 2025 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഈ നികത്താനാകാത്ത നഷ്ടം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ'; ഷൈൻ ടോം ചാക്കോയുടെ പിതാവിന് അനുശോചനം അറിയിച്ച് അഹാന കൃഷ്ണ







