പത്തു വർഷമായി ഗോവ ചലച്ചിത്രമേള മുടക്കാറില്ല; ഇക്കൊല്ലം മികച്ച നവാഗത സംവിധായകനുള്ള മത്സരത്തിൽ സംവിധായകൻ ജിതിൻ ലാൽ
- Published by:meera_57
- news18-malayalam
Last Updated:
'അജയന്റെ രണ്ടാം മോഷണം' സംവിധാനം ചെയ്ത ജിതിൻ ലാലിന് ഗോവ അന്താരാഷ്ട്ര മേളയിൽ മറ്റൊരു നേട്ടം കൂടി
ഒരു സംവിധായകൻ ആദ്യ സിനിമയിൽ നിന്നും ആഗ്രഹിക്കുന്നതെന്തോ, അതെല്ലാം ഒരു സ്വപ്നം പോലെ കൈപ്പിടിയിൽ വന്നാൽ എത്ര മനോഹരം. അതിനു പിന്നിലെ കഠിനാധ്വാനം അത്രയേറെയുണ്ട് താനും. വർഷങ്ങളോളം ഹ്രസ്വചിത്രങ്ങളിലും മുഖ്യധാരാ സിനിമയിലും അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ജിതിൻ ലാൽ (Jithin Laal) എന്ന യുവസംവിധായകന്റെ ചിത്രമാണ് ടൊവിനോ തോമസ് (Tovino Thomas) നായകനായ 'അജയന്റെ രണ്ടാം മോഷണം' (Ajayante Randaam Moshanam). അടുത്തിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഒരു ചിത്രത്തിലെ ആറു പേർക്കായി മൂന്നു പുരസ്കാരങ്ങൾ.
അഭിനയത്തിന്റെ കാര്യത്തിൽ ടൊവിനോ തോമസിന് പ്രത്യേക ജൂറി പരാമർശവും, മികച്ച പിന്നണി ഗായകനുള്ള അംഗീകാരം നേടി കെ.എസ്. ഹരിശങ്കറും. സംവിധായകനും ടീമും അടങ്ങുന്ന നാൽവർ സംഘത്തിന് മികച്ച വി.എഫ്.എക്സ്. പുരസ്കാരം. ജിതിൻ ലാൽ, അനിരുദ്ധ മുഖർജി, സാലിം ലാഹിർ, ആൽബർട്ട് തോമസ് എന്നിവർക്കാണ് വി.എഫ്.എക്സ്. പുരസ്കാരം.
അതിനു പിന്നാലെ ഇന്ത്യൻ സിനിമാ പ്രേമികളുടെയും ചലച്ചിത്ര നിർമാതാക്കളുടെയും മറ്റൊരു അഭിലാഷമായ ഗോവ ചലച്ചിത്ര മേളയിൽ ഇതാ മറ്റൊരു സ്വപ്നം കൂടി കയ്യെത്തിപ്പിടിച്ച സന്തോഷത്തിലാണ് ജിതിൻ ലാൽ. മികച്ച നവാഗത സംവിധായകനുള്ള നോമിനികളിൽ ഒരാളാണ് ജിതിൻ ലാൽ. ആ നേട്ടം മലയാളത്തിന് സ്വന്തമാകട്ടെ എന്ന് പ്രത്യാശിക്കാം.
advertisement
advertisement
തെലുങ്ക്, ഹിന്ദി, ബംഗാളി, സിക്കിമീസ് ചിത്രങ്ങൾക്കൊപ്പം ജിതിൻ ലാലിനെ ഇവിടെവരെ എത്തിച്ചത് മലയാളത്തിന്റെ സ്വന്തം കള്ളൻ മണിയനും. 56-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFI) ഇന്ത്യൻ പാനരമയിൽ മികച്ച നവാഗത സംവിധായകനുള്ള മത്സരത്തിലെ ഏക മലയാളി കൂടിയായി ജിതിൻ ലാൽ. താൻ 2014 മുതൽ ഗോവ ചലച്ചിത്ര മേളയ്ക്കുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം 2025ൽ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ് എന്ന് ജിതിൻ. മൂന്നു തലമുറകളിലൂടെ, മൂന്നു വ്യത്യസ്ത മേക്കോവറുകളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ടൊവിനോ തോമസ് 'അജയന്റെ രണ്ടാം മോഷണത്തിന്' മിഴിവേകിയത്.
advertisement
Summary: Ajayante Randaam Moshanam director Jithin Lal is happy to have achieved yet another dream at the Goa Film Festival, another aspiration of Indian film lovers and filmmakers. Jithin Lal is one of the nominees for Best Debut Director at the 56th International Film Festival of India (IFFI)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 08, 2025 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പത്തു വർഷമായി ഗോവ ചലച്ചിത്രമേള മുടക്കാറില്ല; ഇക്കൊല്ലം മികച്ച നവാഗത സംവിധായകനുള്ള മത്സരത്തിൽ സംവിധായകൻ ജിതിൻ ലാൽ


