advertisement

കൊച്ചി ടാക്കീസിന്റെ പുതിയ മിനി വെബ്-സീരീസ് 'ഹെയ് പൂക്കി' പുറത്ത്

Last Updated:

ഈ മിനി വെബ്-സീരീസ് ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്

Rapid Read
'ഹെയ് പൂക്കി'
'ഹെയ് പൂക്കി'
ഡിജിറ്റൽ എന്റർടൈൻമെന്റ് പ്രൊഡക്ഷൻ ഹൗസായ കൊച്ചി ടാക്കീസ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ പുതിയ 'കമിംഗ്-ഓഫ്-ഏജ് ടെക് ത്രില്ലർ' 'ഹെയ് പൂക്കി 'പുറത്തിറക്കി. ഈ മിനി വെബ്-സീരീസ് ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. വെബ് സീരീസുകൾ, ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കൊച്ചി ടാക്കീസിന്റെ ലക്ഷ്യം.
പ്രശസ്ത ചലച്ചിത്ര സംവിധായകനായ വിഷ്ണു നാരായൺ, അഭിനയം, corporate and infrastructure രം​ഗം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയരായ ദീപു.ജി പണിക്കർ, അനൂപ് പുത്തിലൻ, മുൻ ദൃശ്യ-ശ്രാവ്യ മാധ്യമ പ്രവർത്തകനും ഡിജിറ്റൽ സംരഭകനുമായ സുജിത് നായർ, സോണി ലിവ്, എൻഡിടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ടി വി എന്നിവിടങ്ങളിലായി മാധ്യമ പ്രവർത്തന പരിചയമുള്ള രാജേഷ് ​ഗോപാൽ എന്നിവർ ചേർന്നാണ് കൊച്ചി ടാക്കീസിന് രൂപം നൽകിയിട്ടുള്ളത്.
ശ്രീജു ശ്രീനിവാസൻ സംവിധാനം ചെയ്ത “HEY POOKIE”, സാങ്കേതികവിദ്യയും GenZ തലമുറയുടെ ജീവിതസാഹചര്യങ്ങളും ഇഴചേരുന്ന ഒരു കഥാപരിസരത്തിലൂടെയാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അനിൽ പ്രഭാകരന്റേതാണ് രചന. കൊച്ചി ടാക്കീസിന്റെ തനതായ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ അതിന്റെ ആഖ്യാനശൈലി കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്.
advertisement
വിഷ്ണു നാരായൺ, ദീപു ജി പണിക്കർ, സുജിത് നായർ, അനൂപ് പുത്തിലൻ എന്നിവർ ചേർന്നാണ് HEY POOKIE നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ഗോപാൽ ശോഭനയാണ് പ്രോജക്റ്റ് കൺസൾട്ടന്റ്. മറ്റ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം: ദീപു കൃഷ്ണൻചിത്രസംയോജനം. എ എം അർജുൻ. സംഗീതം: നിഖിൽ തോമസ്. ശബ്ദലേഖനം: ശ്രീജിത്ത് ശ്രീനിവാസൻ. കിരൺ പീതാംബരൻ, അപർണ്ണ അനിൽ, ചാരു കാർത്തിക, ലെന പോൾ, റീനു റോയ്, ആഷിഖ് കെ, രഞ്ജിത്ത്, അനൂപ് പുത്തിലൻ, അരുൺ സോമസുന്ദരൻ, ദീപു ജി പണിക്കർ, രാഹുൽ പണിക്കർ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിരയുണ്ട് “HEY POOKIE” എന്ന ടെക് ത്രില്ലർ ഡ്രാമയിൽ. ആധുനിക ജീവിതത്തിലെ വെല്ലുവിളികളും ആവേശവും പ്രതിഫലിപ്പിക്കുന്ന ഹെയ് പൂക്കി ഇപ്പോൾ യൂട്യൂബിൽ കാണാം. ടെക് ത്രില്ലറുകളെയും ഡിജിറ്റൽ സിനിമകളെയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ പുതിയ അനുഭവം ആസ്വദിക്കാവുന്നതാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊച്ചി ടാക്കീസിന്റെ പുതിയ മിനി വെബ്-സീരീസ് 'ഹെയ് പൂക്കി' പുറത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement