Allu Arjun | പുഷ്പ 2 വിന്റെ ലൊക്കേഷൻ കാണണോ? പോന്നാട്ടെ, അല്ലു അർജുനൊപ്പം

Last Updated:

സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍ നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ റീലില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ (Allu Arjun). തന്റെ സ്വകാര്യജീവിതത്തിലേക്കും ‘പുഷ്പ 2- ദ റൂളിന്റെ’ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും പ്രേക്ഷകര്‍ക്ക് ഒരു അവസരം തരികയാണ്.
കഴിഞ്ഞ ദിവസം ‘പുഷ്പ- ദ റൈസിലെ’ പുഷ്പരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ മികച്ച നടനുള്ള അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് നേടിയതോടെ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുൻ ഇന്ത്യന്‍ സിനിമാലോകത്തെ സംസാരവിഷയമാണ്.
അമാനുഷികപരിവേഷമുള്ള മാസ് കഥാപാത്രങ്ങളെ സൂപ്പര്‍ ഹിറ്റ്‌ കൊമേര്‍ഷ്യല്‍ ചിത്രങ്ങളില്‍ അവതരിപ്പിച്ചതിനു പേരുകേട്ട നടൻ ഇപ്പോള്‍ ദേശീയ അവാര്‍ഡിലൂടെ പ്രേക്ഷകരെയും സിനിമാലോകത്തെയും വിസ്മയിപ്പിചിരിക്കുകയാണ്. ഇപ്പോഴിതാ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @instagram-ലൂടെ തന്റെ സ്വകാര്യജീവിതത്തിലേക്കും പുഷ്പ 2- ദ റൂളിന്റെ ബ്രഹ്മാണ്ഡ സെറ്റുകളിലേക്കും എത്തിനോക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരവസരം ഒരുക്കുക്കിയിരിക്കുയാണ് താരം.
advertisement
തന്റെ വീട്ടിലേക്കും, ഓഫീസിലേക്കും, സഞ്ചരിക്കുന്ന കാറിലേക്കുപോലും പ്രേക്ഷകര്‍ക്ക് എത്തിനോക്കാനുള്ള അവസരമാണ് താരം ഒരുക്കിയിരിക്കുന്നത്. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന്‍ സുകുമാര്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.

View this post on Instagram

A post shared by Instagram (@instagram)

advertisement
മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരുന്നു. മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.
അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | പുഷ്പ 2 വിന്റെ ലൊക്കേഷൻ കാണണോ? പോന്നാട്ടെ, അല്ലു അർജുനൊപ്പം
Next Article
advertisement
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
  • ആനി അശോകൻ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ബിജെപിയെ വിജയിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപണം.

  • ആനി അശോകൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

View All
advertisement