advertisement

ഖമനയിയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ട ആക്രമണം; ചില ഭാഗങ്ങൾക്ക് തീയിട്ടു

Last Updated:

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

News18
News18
ഇറാനുനേരെയുള്ള യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസിലേറ്റിലേക്ക് ആൾക്കൂട്ടം ഇരച്ചുകയറുകയും പ്രവേശന കവാടത്തിന്റെ ചില ഭാഗങ്ങൾ തകർക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോൺസിലേറ്റിൽ അതിക്രമിച്ചു കയറിയ ജനക്കൂട്ടം കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ട വിവരം ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇറാൻ സർക്കാർ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്റ്റിൽ സൈനിക സംഘർഷം രൂക്ഷമായതോടെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് പുറത്തും വൻ പ്രതിഷേധങ്ങൾ നടന്നു. മിഡിൽ ഈസ്റ്റിൽ അസ്ഥിരതയുണ്ടാക്കുന്നത് അമേരിക്ക ആണെന്ന് ആരോപിച്ച പ്രതിഷേധക്കാർ, മേഖലയിലെ വിദേശ സൈനിക ഇടപെടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
advertisement
ഇന്ത്യയിൽ ജമ്മു കശ്മീരിലെ റംബാനിലും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയും പ്രകടനക്കാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുകയും ചെയ്തു.ടെഹ്‌റാനുമായുള്ള ആണവ കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചത്. ഇതോടെ മിഡിൽ ഈസ്റ്റ് വീണ്ടും ഒരു വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഖമനയിയുടെ മരണത്തിന് പിന്നാലെ പാകിസ്ഥാനിലെ യുഎസ് കോൺസിലേറ്റിൽ ആൾക്കൂട്ട ആക്രമണം; ചില ഭാഗങ്ങൾക്ക് തീയിട്ടു
Next Article
advertisement
യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച 3 യുവാക്കളെ മലയാളി വെടിവെച്ച് വീഴ്ത്തി; ഒരാൾ മരിച്ചു
യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ച 3 യുവാക്കളെ മലയാളി വെടിവെച്ച് വീഴ്ത്തി; ഒരാൾ മരിച്ചു
  • മഹാരാഷ്ട്ര താനെയിലെ മുബ്രയിൽ യുവതിയെ ശല്യം ചെയ്ത 3 യുവാക്കളെ മലയാളി വെടിവെച്ചു, ഒരാൾ മരിച്ചു

  • വെടിവെച്ച ജയൻ ശിവാനന്ദൻ നായർ കരസേനയിൽ സൈനികനായിരുന്നുവെന്നും പോലീസ് അറസ്റ്റ് ചെയ്തു

  • അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, മരിച്ച അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

View All
advertisement