Kalabhavan Navas: എപ്പോഴും പുഞ്ചിരിക്കുന്ന മുഖം; നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങൾ; നവാസിനെക്കുറിച്ച് മോഹൻലാൽ
- Published by:ASHLI
- news18-malayalam
Last Updated:
ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ വിയോഗത്തിൽ കുറിപ്പുമായ നടൻ മോഹൻലാൽ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളതെന്നും, നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്.പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്.
1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം ആണ് ആദ്യ ചിത്രം. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 02, 2025 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kalabhavan Navas: എപ്പോഴും പുഞ്ചിരിക്കുന്ന മുഖം; നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങൾ; നവാസിനെക്കുറിച്ച് മോഹൻലാൽ