ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശത്തിൽ ഞെട്ടിപ്പോയി; അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് അമലാ പോൾ

Last Updated:

വളരെ അസ്വസ്ഥത ഉളവാക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത വ്യക്തികൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ അറിഞ്ഞപ്പോൾ ഞെട്ടിപോയെന്ന് നടി അമല പോൾ. വളരെ അസ്വസ്ഥത ഉളവാക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത വ്യക്തികൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇതിനൊരു വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും അമല പോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ശക്തമായി പ്രവർത്തിച്ച സംഘടനയാണ് ഡബ്ല്യു സി സി. ഇതിന് പിന്നിൽ അവരുടെ കഠിനാധ്വാനം കാണാൻ സാധിക്കും. അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം. ഭാവിയിൽ ഇപ്പോഴുള്ളത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകൾ മുന്നിലേക്ക് വരണമെന്നും അമലാ പോൾ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ പ്രസവം നടന്ന ആശുപത്രിയിൽ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അമല. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു അമല പോൾ ആൺ കുഞ്ഞിന് ജന്മം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശത്തിൽ ഞെട്ടിപ്പോയി; അമ്മയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് അമലാ പോൾ
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement