advertisement

കുട്ടിയെ ഓമനിച്ച് സ്വർണമാല കട്ടെടുത്ത് യുവതി വിഴുങ്ങി; 'തൊണ്ടിമുതൽ' പുറത്തുവരാൻ പോലീസിന്റെ കാത്തിരിപ്പ്

Last Updated:

കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തിയപ്പോൾ ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി

Rapid Read
യുവതിയും എക്സ്റേ പരിശോധനാ ഫലവും
യുവതിയും എക്സ്റേ പരിശോധനാ ഫലവും
മലപ്പുറം: നിലമ്പൂരിൽ നിന്ന് പുറത്തുവരുന്നത് ഫഹദ് ഫാസിൽ അഭിനയിച്ച 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമാ കഥക്ക് സമാനമായ മോഷണ കഥയാണ്. കട്ടെടുത്ത മാല വിഴുങ്ങിയത് ഇവിടെ ഒരു യുവതിയാണ്. സിനിമയിലെ മോഷണം ബസിലായിരുന്നെങ്കിൽ ഇവിടെ ഒരു ആശുപത്രി വരാന്തയിൽ വച്ചാണ്. സംഭവം ഇങ്ങനെ.
ക്ലിനിക്കിൽവച്ച് കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല യുവതി വിഴുങ്ങുകയായിരുന്നു.  നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 10ന് രാത്രി 9ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തിൽ യുവതി മാല വിഴുങ്ങി.
നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി. തുടർന്ന് ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം എനിമ നൽകി. ആഭരണം മാത്രം പുറത്തുവന്നില്ല.
advertisement
മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയിൽ വനിതാ പൊലീസ് 35കാരിക്ക് മണിക്കൂറുകളായി കാവലിരിക്കുകയാണ്.  യുവതി ഇടയ്ക്കിടെ അക്രമാസക്തയാകുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരും ആശുപത്രിയിലുണ്ട്. മാല പുറത്തുവന്നാല്‍ കേസെടുത്ത് തുടർനടപടിയിലേക്ക് പൊലീസ് നീങ്ങും. എന്തായാലും സിനിമയിലേതുപോലെ ഒരു മാലയ്ക്കായി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയാണ് പോലീസുകാർ.
Summary: A 35-year-old woman in Malappuram was caught in a bizarre theft case after she swallowed a 3.5-gram gold chain she allegedly stole from a child. The incident occurred on Tuesday night at a pediatrician's clinic on Nilambur District Hospital Road. While waiting to see the doctor, a child belonging to a Pulikkalodi native went missing their gold chain. Witnesses had earlier seen a woman from Mukkatta "fondling" the child in the clinic veranda.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടിയെ ഓമനിച്ച് സ്വർണമാല കട്ടെടുത്ത് യുവതി വിഴുങ്ങി; 'തൊണ്ടിമുതൽ' പുറത്തുവരാൻ പോലീസിന്റെ കാത്തിരിപ്പ്
Next Article
advertisement
ഗൾ‌ഫ് യാത്രക്ക് ചെലവേറും; എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ
ഗൾ‌ഫ് യാത്രക്ക് ചെലവേറും; എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ
  • എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് distance-based സ്ലാബ് രീതിയിലേക്ക് മാറി

  • ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർചാർജ് ഏപ്രിൽ 8 മുതൽ 5 മടങ്ങ് വർധിച്ച് $10ൽ നിന്ന് $50 ആയി

  • അഭ്യന്തര സർവീസുകളിൽ സർചാർജ് 299 മുതൽ 899 രൂപ വരെ ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടും

View All
advertisement