advertisement

വാടകവീട്ടിൽ അർധരാത്രി ഗുണ്ടാ-കവർച്ച സംഘത്തിലെ 34 പേർ ഒത്തുകൂടി; നൂറോളം പോലീസുകാർ വീടുവളഞ്ഞുപിടികൂടി

Last Updated:

കൊലക്കേസ്, വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുപതു പേരുണ്ട് ഇക്കൂട്ടത്തില്‍. വടിവാളുകളും മുളകുപൊടിയും ഉള്‍പ്പെടെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തൃശൂര്‍ ചേര്‍പ്പില്‍ അര്‍ധരാത്രി വാടകവീട്ടില്‍ ഒത്തുകൂടിയ 34 പേരെ പൊലീസ് പിടികൂടി. കൊലക്കേസ്, വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുപതു പേരുണ്ട് ഇക്കൂട്ടത്തില്‍. വടിവാളുകളും മുളകുപൊടിയും ഉള്‍പ്പെടെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കരുവന്നൂര്‍ പുഴയുടെ അരികിലുള്ള വിജനമായ വീട്ടില്‍ ക്രിമിനല്‍സംഘം ഇടയ്ക്കിടെ ഒത്തുക്കൂടുന്നതായി തൃശൂര്‍ റൂറല്‍ എസ് പി ബി കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇന്നലെ രാത്രിയും ഒത്തുകൂടല്‍ നടന്നതായി വിവരമറിഞ്ഞ് ലഹരിവിരുദ്ധ സംഘം, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ നൂറോളം പേര്‍ വീടു വളഞ്ഞു.
ഒരാള്‍ക്കു പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം വീട് വളഞ്ഞ് പിടികൂടി. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി മാര്‍ട്ടിന്‍, ചാള്‍സ് ബെഞ്ചമിന്‍ കൊലക്കേസിലെ അനുരാജ് ഉള്‍പ്പെടെ ഇരുപതു പേര്‍ ക്രിമിനലുകളാണ്.
പിടിയിലായവർ ഇവർ‌
അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (28), വെള്ളാങ്ങല്ലൂർ വേലമ്പറമ്പിൽ വീട്ടിൽ ഷാഹിദ് (30), വെള്ളാങ്ങല്ലൂർ വിലയനാട് കൊക്കാടൻ വീട്ടിൽ മാർട്ടിൻ (28), കല്ലേറ്റുംകര വടക്കേതലക്കൽ വീട്ടിൽ ഷാഹിൻ (31), വെള്ളാങ്ങല്ലൂർ തെക്കനാത്ത് വീട്ടിൽ എഡ്വിൻ (26), നടത്തര ചിറ്റിലപ്പിള്ളി വീട്ടിൽ ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത വീട്ടിൽ അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന വീട്ടിൽ അർജുൻ (26), പുത്തൻചിറ കോളനിപ്പറമ്പിൽ വീട്ടിൽ രന്തീദീപ് (30), വെള്ളാങ്ങല്ലൂർ വാളവര വീട്ടിൽ ഹിതിൻ (25), അനന്തപുരം പഴയാറ്റിൽ വീട്ടിൽ ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി വീട്ടിൽ റിന്റോ (29), ചൂരപ്പട്ടി വീട്ടിൽ ഷിബിൻ (46), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ അശ്വിൻ (26), മുരിയാട് വെള്ളപ്പാടി വീട്ടിൽ സൂരജ്, 1പൊറത്തിശ്ശേരി കണ്ണകുളം വീട്ടിൽ സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരൻ വീട്ടിൽ ആൽബർട്ട് (29), കാട്ടൂർ കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), അഞ്ചേരി കച്ചപ്പിള്ളി വീട്ടിൽ സനൂപ് (36), ഇരിങ്ങാലക്കുട സോൾവെന്റ് കൂടക്കര വീട്ടിൽ ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ ബിബിൻ, അനന്തപുരം നെല്ലിപ്പറമ്പിൽ വീട്ടിൽ സന്തോഷ് (55), വെള്ളാങ്ങല്ലൂർ തരുപീടികയിൽ വീട്ടിൽ നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പിൽ വീട്ടിൽ നിഖിൽ (30), വെള്ളാങ്ങല്ലൂർ പാമ്പിനേഴത്ത് വീട്ടിൽ നസീം (26), വെള്ളാങ്ങല്ലൂർ പട്ടേപ്പാടം കുരിയപ്പുള്ളി വീട്ടിൽ ഹുസൈൻ (28), വെള്ളാങ്ങല്ലൂർ വഞ്ചിപ്പുര വീട്ടിൽ ആൻസൺ (33), അനന്തപുരം വടക്കേക്കര വീട്ടിൽ ഗോകുൽ (25), കോണത്തുകുന്ന് വേലപ്പറമ്പിൽ വീട്ടിൽ ഷാരോൺ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ പ്രണവ് (23), പള്ളം തൊട്ടിപ്പാൾ പുതുപ്പുള്ളിപ്പറമ്പിൽ വീട്ടിൽ ഷാരോൺ പോൾസൺ (27), അനന്തപുരം വാഴേക്കാടൻ വീട്ടിൽ സുനിൽകുമാർ (48), അനന്തപുരം വാഴേക്കാടൻ വീട്ടിൽ വിജിത്ത് വിജയൻ (33).
advertisement
കാറുകളും ബൈക്കുകളും പിടിച്ചെടുത്തു
ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലയിലെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നേരിട്ടും ശാസ്ത്രീയമായ മാർഗങ്ങളുപയോഗിച്ചും ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മാസങ്ങളായി നിരിക്ഷിച്ച് വരികയായിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളിൽ നിന്ന് മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്റ്റ്, മാരുതി സെൻ, ഹുണ്ടായ് ഇയോൺ എന്നീ നാല് കാറുകളും, 14 മോട്ടോർസൈക്കിളുകളും, മൂന്ന് ആപ്പിൾ ഫോണുകളടക്കം ആകെ 33 മൊബൈൽ ഫോണുകളും, മാരകായുധമായി ഉപയോഗിക്കാവുന്ന വാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
advertisement
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സലീഷ് എൻ എസ്, കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജിഎഎസ്ഐ മാരായ റെജി എ.യു, ഷിജോ തോമസ്, ബിനു എം ജെ, ബിജു, ലിജു ഇയ്യാനി, ജീവൻ ഇ എസ്, ജി എസ് സിപിഒ മാരായ സോണി പി എക്സ്, ഷിന്റെ, സിപിഒ മാരായ ശ്രീജിത് ഇ.വി, സുർജിത് സാഗർ, നിഷാന്ത്, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ സുബിന്ത്, ജി എസ് ഐ ഷാജു, ജി എസ് സി പി ഒ മാരായ അനീഷ്. സിന്റി, അനു അരവിന്ദ്, ശ്രീനാഥ്, പ്രദീപ്, സി പി ഒ മാരായ മുഹമ്മദ്, ധനേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
advertisement
Summary: In a major late-night operation, Thrissur Rural Police arrested 34 members of a criminal gang who had gathered at a rented house in Cherpu. The raid involved nearly 100 police officers who surrounded the isolated house near the Karuvannur River. Out of the 34 arrested, 20 are habitual offenders involved in serious crimes, including murder, attempted murder, and robbery. Notable arrests include Martin (an accused in the Kodakara hawala case) and Anuraj (accused in the Charles Benjamin murder case).
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാടകവീട്ടിൽ അർധരാത്രി ഗുണ്ടാ-കവർച്ച സംഘത്തിലെ 34 പേർ ഒത്തുകൂടി; നൂറോളം പോലീസുകാർ വീടുവളഞ്ഞുപിടികൂടി
Next Article
advertisement
ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആദ്യ ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

  • കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച ഹൈക്കോടതി, മുന്‍കൂര്‍ ജാമ്യം നിഷേധിച്ച വിധി മറിച്ചു

  • അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകണം, മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്

View All
advertisement