എമ്പുരാന് ശേഷം മുരളി ഗോപി, ആറ് വർഷങ്ങൾക്ക് ശേഷം ആര്യ മലയാളത്തിൽ; എന്താണ് 'അനന്തൻ കാട്'?
- Published by:meera_57
- news18-malayalam
Last Updated:
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു
'L2 എമ്പുരാന്' ശേഷം തിരക്കഥാകൃത്ത് മുരളി ഗോപിയുടെ (Murali Gopy) തിരക്കഥ. മലയാള ചിത്രം 'പതിനെട്ടാം പടി'ക്ക് ശേഷം ആര്യ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം, അതും നായകവേഷത്തിൽ. മറ്റൊരു പൊളിറ്റിക്കൽ ത്രില്ലർ ഉറപ്പ് നൽകി 'അനന്തൻ കാടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. 'ടിയാൻ' സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ആണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു.
കാന്താര, മംഗലവാരം, മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, 'പുഷ്പ ' സിനിമയിലെ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കസാൻഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
advertisement
ഛായാഗ്രഹണം: എസ്. യുവ, എഡിറ്റർ: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്., ശബ്ദമിശ്രണം: വിഷ്ണു പി.സി., സൗണ്ട് ഡിസൈൻ: അരുൺ എസ്. മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം.എസ്. അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, പിആർഒ: ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2025 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എമ്പുരാന് ശേഷം മുരളി ഗോപി, ആറ് വർഷങ്ങൾക്ക് ശേഷം ആര്യ മലയാളത്തിൽ; എന്താണ് 'അനന്തൻ കാട്'?