നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള കുറിപ്പും വൈറലായി. കപ്പ പുഴുങ്ങിയതും മുളകിനുമൊപ്പം നൊബേൽ സമ്മാന ജേതാവ് കസുവോ ഇഷിഗുരോയുടെ 'നെവർ ലെറ്റ് മീ ഗോ' എന്ന പുസ്തകവുമാണ് ചിത്രത്തിലുള്ളത്. ഇതിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ- മധ്യ തിരുവിതാംകൂറിലെ ഒരു സ്വീകരണമുറിയിൽ ഇഷിഗുറോ മരിച്ചീനിയെയും മുളകിനെയും കണ്ടുമുട്ടുന്നു.' നിമിഷ നേരം കൊണ്ട് പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയായിരുന്നു.
ഇഷിഗുരോ ബ്രിട്ടീഷ് എഴുത്തുകാരൻ ആണെങ്കിലും ജപ്പാനിൽ നിന്നുള്ളയാളാണെന്നും കാന്താരി മുളകിന്റെ ജന്മദേശം ആമസോൺ ബേസിനാണെന്നും കപ്പയുടെ ബ്രസീലാണെന്നുമുള്ള വസ്തുത ഒരാൾ പങ്കുവെച്ചു. അപ്പോൾ കാലങ്ങളായി നമ്മുടെ സ്വന്തമാണെന്ന് കരുതുന്ന കാന്താരിയും കപ്പയും നമ്മുടേതല്ലേ എന്ന വിഷമവും ചിലർ പങ്കുവെക്കുന്നു.
Also Read-
ശക്തമായ കഥാപാത്രവുമായി അപർണ വീണ്ടും ; 'ഉല' ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കിജാപ്പനീസ് എഴുത്തുകാരനായ ഹരൂക്കി മുറകാമിയുടെ പുസ്തകമായിരുന്നു കപ്പയ്ക്കും മുളകിനും ഒപ്പം മികച്ച കോംപിനേഷൻ എന്നാണ് മറ്റൊരാളുടെ ഉപദേശം. ഈ ചിത്രം യൂറോപ്പിൽ കുടുങ്ങിപ്പോയ തങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഗൃഹാതുര ഓർമകൾ നൽകിയെന്നും മറ്റൊരു ഫേസ്ബുക്ക് യൂസർ അഭിപ്രായപ്പെടുന്നു. കോംപിനേഷനിൽ നിന്ന് കട്ടൻ ചായ മിസ്സിങ്ങാണെന്ന വിഷമവും ചിലർ പങ്കുവെക്കുന്നു.
ഒരൽപം മീൻ കറി, ഒരൽപം ഇറച്ചി, ഒരൽപം ചോറ്... ഇതുകൂടി ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം തട്ടിക്കേറ്റി ഇഷിഗുരോവിനെ കട്ടിലിനരുകിൽ വെച്ച് നന്നായി ഉറങ്ങാമായിരുന്നുവെന്നാണ് ഒരു രസകരമായ കമന്റ്. മധ്യതിരുവിതാംകൂറിൽ എവിടെയാണ് മരിച്ചീനി എന്ന് പറയുന്നതെന്നാണ് മറ്റൊരാളുടെ ചോദ്യം. കപ്പ മതിയെന്നും യൂസർ കമന്റ് ചെയ്യുന്നു. ഇഷിഗുരോ, കപ്പ, പച്ചമുളക്, ചാരു കസേര പിന്നെ ചെസ്സ് ബോർഡ് ടൈൽസും മൊത്തത്തിൽ ബുദ്ധിജീവി വൈബ് എന്നാണ് മറ്റൊരു കമന്റ്.
Also Read-
കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; കരുത്തായി ഒപ്പം നിന്ന് ഡോക്ടർമാർഅടുത്ത സിനിമയാക്കുന്നത് ഈ പുസ്തകമാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. രസകരമായ കമന്റുകൾക്കെല്ലാം അനൂപ് മേനോൻ മറുപടിയും നൽകിയിട്ടുണ്ട്.
Also Read-
ടോപ്പിൽ ടോപ്ക്ലാസ്; ബാഫ്റ്റ റെഡ് കാർപറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്രഅനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന സിനിമയ്ക്ക് ദിവസങ്ങൾക്ക് മുൻപ് സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഉടൻ തന്നെ സിനിമ റിലീസ് ചെയ്യും. വി കെ പ്രകാശ് സംവിധായകനായാണ് സിനിമ ആദ്യം പ്രഖ്യാപിച്ചതെങ്കിലും മറ്റു ചില പ്രോജക്ടുകളുമായി വികെപി തിരക്കായതോടെ സംവിധായക ദൗത്യം അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുർഗ കൃഷ്ണ, നിരഞ്ന അനൂപ്, എൻ പി നിസ എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.