ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

Last Updated:

യൂട്ട വാലി സര്‍വകലാശാലയിലെ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റത്

ചാര്‍ലി കിര്‍ക്ക്  (AFP)
ചാര്‍ലി കിര്‍ക്ക് (AFP)
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാർ‌ത്ത പുറത്തുവിട്ടത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ലിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
advertisement
യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവര്‍ കണ്ടത്. 2012ല്‍ 18 വയസ്സുള്ളപ്പോഴാണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് ചാര്‍ലിയും വില്ല്യം മോണ്‍ഡ്‌ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്.
Summary: Charlie Kirk, 31, a close ally of President Trump, was shot while speaking at Utah Valley University. The FBI director, Kash Patel, said a person of interest had been released after being questioned by investigators.
മലയാളം വാർത്തകൾ/ വാർത്ത/World/
ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
Next Article
advertisement
Horoscope September 11| ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും; ഉത്സാഹവും ആത്മവിശ്വാസവും അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയും; ഉത്സാഹവും ആത്മവിശ്വാസവും അനുഭവപ്പെടും: ഇന്നത്തെ രാശിഫലം
  • ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം രാശിക്കാര്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും അനുഭവപ്പെടും.

  • ഇടവം രാശിക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി കാണാനാകും.

  • മിഥുനം രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയും ആശയവിനിമയ കഴിവുകള്‍ ശ്രദ്ധേയമാകുകയും ചെയ്യും.

View All
advertisement