ലണ്ടനിലെ റോയൽ ആൽബെർട്ട് ഹാളിൽ നടന്ന ബാഫ്റ്റ അവാർഡ് ചടങ്ങിലെ റെഡ് കാർപറ്റിൽ തിളങ്ങി നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും. 74ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ‍് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) അവാർഡ് ചടങ്ങിൽ ശ്രദ്ധ ആകർഷിച്ചത് താരദമ്പതികൾ തന്നെയാണ്. റെഡ്കാർപ്പറ്റിൽ അക്ഷരാർത്ഥത്തിൽ തിളങ്ങുകയായിരുന്നു ഇരുവരും. ഇൻസ്റ്റാഗ്രാമിൽ പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചു. ഹോട്ട് ഡേറ്റ് നിക്കിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. (Photo- Priyanka Chopra / instagram)
കോവിഡ് വ്യാപനം കാരണം സാമൂഹ്യ അകലവം പാലിച്ചും നിയന്ത്രണങ്ങളോടും സംഘടിപ്പിച്ച പരിപാടിയിൽ ചുവപ്പിൽ അലങ്കാര പണികളോടെ, മുൻഭാഗം പാതി തുറന്ന ജാക്കറ്റും വെള്ള ട്രൗസേഴ്സുിം അണിഞ്ഞാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. മനോഹരമായ കമ്മലും മോതിരവും അണിഞ്ഞാണ് പ്രിയങ്ക എത്തിയത്. മെറൂൺ ലിപ്സ്റ്റിക്കാണ് പ്രിയങ്ക ഉപയോഗിച്ചത്. മറുവശത്ത് കറുത്ത ടക്സീഡോ ധരിച്ചാണ് നിക്ക് എത്തിയത്. (Photo- BAFTA / Twitter)
ബാഫ്റ്റ ചടങ്ങിലെ റെഡ് കാർപറ്റിലെത്തും മുൻപ് റൊണാൾഡ് വാൻഡേർ കെംപ് ഡിസൈൻ ചെയ്ത കറുത്ത പാവാടയും ജാക്കറ്റും അണിഞ്ഞ് ചടങ്ങുമായി ബന്ധപ്പെട്ട പരിപാടിയിലും പ്രിയങ്ക പങ്കെടുത്തു. 2018ലായിരുന്നു പ്രിയങ്ക- നിക്ക് ജോനാസ് വിവാഹം. ഇപ്പോൾ ലണ്ടനിലാണ് ദമ്പതികൾ താമസിക്കുന്നത്. നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയയാണ് പ്രിയങ്ക ചോപ്ര. (Photo- Priyanka Chopra / instagram)
അഭിനയം, മോഡലിംഗ്, സംഗീതം എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടി പുതിയ ബിസിനസ്സ് സംരംഭത്തിലേക്ക് കാലെടുത്തു വെച്ചതും അടുത്തിടെയാണ്. ന്യൂയോര്‍ക്കില്‍ സോന എന്ന പേരില്‍ ആരംഭിച്ച ഇന്ത്യന്‍ റെസ്‌റ്റോറന്റിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത ഷെഫ് ഹരിനായ്ക്കാണ് പ്രധാന ഷെഫ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള തന്റെ സ്‌നേഹം ഇതിലേക്ക് പകര്‍ന്നിരിക്കുന്നുവെന്നാണ് പ്രിയങ്ക സംരംഭത്തെ കുറിച്ച് പറയുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് അനോമാലി എന്ന പേരില്‍ കേശപരിചരണ ബ്രാന്‍ഡിനും പ്രിയങ്ക തുടക്കം കുറിച്ചിരുന്നു. (Photo- Priyanka Chopra / instagram)
കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു. ഓപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമാ സെറ്റിൽ വച്ച് സംവിധായകനിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. അടിവസ്‍ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകൻ ആവശ്യപ്പെട്ടത്. പിറ്റേന്ന് താൻ ആ സിനിമ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. അന്ന് ആ സംവിധായകനോട് തിരിച്ചൊന്നും പറയാനായില്ല എന്നതിൽ തനിക്ക് ഇന്നും കുറ്റബോധമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. എന്നാൽ സംവിധായകന്റ പേര് താരം വെളിപ്പെടുത്തിയില്ല. (Photo- Priyanka Chopra / instagram)
മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും ധൈര്യവുമാണ് എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കിയതെന്ന് പ്രിയങ്ക പറയുന്നു. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ അമ്മ എന്നോട് പറഞ്ഞു നീ ജീവിതത്തിൽ എന്ത് ചെയ്താലും ശരി സാമ്പത്തികമായി ആരെയും ആശ്രയിക്കാൻ ഇടവരുത്തരുതെന്ന്. അതുപോലെ എന്റെ ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു സംഘം ആളുകൾക്കിടയിൽ വ്യക്തമായ നിലപാട് എനിക്കുണ്ടാകണമെന്ന്. സ്വന്തമായി ശബ്ദം ഉണ്ടാവണമെന്ന്...അന്ന് ആ സംവിധായകനോട് ഒന്നുമെനിക്ക് പറയാൻ സാധിച്ചില്ല. ഞാൻ വല്ലാതെ ഭയന്നിരുന്നു. അയാൾ ചെയ്തത് തെറ്റാണെന്ന് വിളിച്ചു പറയാൻ എനിക്കായില്ല. അതിലിന്നും എനിക്ക് കുറ്റബോധമുണ്ട്. ആ സാഹചര്യം കൈകാര്യം ചെയ്യാൻ ഒരു വഴിയേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ.. അതിൽ നിന്നും ഇറങ്ങിപ്പോരുക. ഞാനത് ചെയ്തു- പ്രിയങ്ക പറയുന്നു. ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്‍പൈ എന്ന സിനിമയിലൂടെയായിരുന്നു പ്രിയങ്ക ചോപ്ര വെള്ളിത്തിരയിലെത്തിയത്. സണ്ണി ഡിയോൾ, പ്രീതി സിന്റ തുടങ്ങിയവരായിരുന്നു സഹതാരങ്ങൾ. (Photo- Priyanka Chopra / instagram)