Kondal | ഓണത്തിന് ബോക്സ് ഓഫീസിൽ മത്സരം കടുക്കും; പെപ്പെയുടെ 'കൊണ്ടൽ' ഓണം റിലീസ്
- Published by:meera_57
- news18-malayalam
Last Updated:
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ മൂഡിൽ കടലിൻ്റെ മക്കളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ്
കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ എത്തുന്ന ചിത്രമാണ് 'കൊണ്ടൽ' മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുമായി വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു. കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷൻ മൂഡിൽ കടലിൻ്റെ മക്കളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ്. ശക്തമായ പ്രതികാരത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് വേണ്ടി വന്നത്. ആരെയും ആവേശം കൊള്ളിക്കും വിധത്തിലാണ് ചിത്രത്തിലെ കടൽ സംഘർഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
കാമ്പുള്ള കഥയുടെ പിൻബലവും, ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ചിത്രത്തിന് ഏറെ പിൻബലം നൽകുന്നുണ്ട്. പ്രണയവും, ഇഴപിരിയാത്ത ബന്ധങ്ങളുമൊക്കെ ചിത്രത്തിൻ്റെ അകമ്പടിയായുണ്ട്. മനസ്സിൽ എരിയുന്ന പ്രതികാരത്തിൻ്റെ കനലും കണ്ണിൽ തീക്ഷണമായ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച മാനുവൽ എന്ന യുവാവിൻ്റെ ജീവിതമാണ് സംഘർഷ ഭരിതമായി അവതരിപ്പിക്കുന്നത്.
advertisement
ആൻ്റണി വർഗീസ് പെപ്പെയാണ് മാനുവലിനെ ഭദ്രമാക്കുന്നത്. നടൻ രാജ് ബി. ഷെട്ടി ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'കിംഗ് ഓഫ് കൊത്ത' എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
പ്രതികാരവും പ്രണയവും ബന്ധങ്ങളും ചിത്രത്തിൽ ഏറെ പ്രാധാന്യം നേടുന്നു.
നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്., സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭ, കുടശ്ശനാട് കനകം, ഉഷ, ജയാകുറുപ്പ്, പുഷ്പ കുമാരി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
advertisement
പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ;
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, തിരക്കഥ - അജിത് മാമ്പള്ളി, റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ.
സാം സി.എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും. ഛായാഗ്രഹണം - ദീപക് ഡി. മേനോൻ, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - വിനോദ് രവീന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്, മേക്കപ്പ് - അമൽ ചന്ദ്ര, നിശ്ചല ഛായാഗ്രഹണം - നിദാദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - മനേഷ് തോപ്പിൽ, സഹസംവിധാനം - ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സ് മാനേജേർസ് - റോജി പി. കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്രു കരീത്തറ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. സെപ്റ്റംബർ 13ന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 24, 2024 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kondal | ഓണത്തിന് ബോക്സ് ഓഫീസിൽ മത്സരം കടുക്കും; പെപ്പെയുടെ 'കൊണ്ടൽ' ഓണം റിലീസ്