21 വർഷങ്ങൾക്ക് ശേഷം നന്ദനത്തിലെ കൃഷ്ണൻ വീണ്ടും ഗുരുവായൂർ നടയിൽ! ക്രിസ്മസ് ആഘോഷിച്ച് 'ഗുരുവായൂർ അമ്പലനടയിൽ' ടീം

Last Updated:

അരവിന്ദ് ആകാശ് എന്ന് പറഞ്ഞാൽ എളുപ്പം മനസിലാക്കാൻ പ്രയാസമായിരിക്കും എങ്കിലും നന്ദനത്തിലെ കൃഷ്ണൻ എന്ന് പറഞ്ഞാൽ ഏത് മലയാളിയാണ് ഓർക്കാത്തത്

ഗുരുവായൂരമ്പലനടയിൽ
ഗുരുവായൂരമ്പലനടയിൽ
അരവിന്ദ് ആകാശ് എന്ന് പറഞ്ഞാൽ എളുപ്പം മനസിലാക്കാൻ പ്രയാസമായിരിക്കും എങ്കിലും നന്ദനത്തിലെ കൃഷ്ണൻ എന്ന് പറഞ്ഞാൽ ഏത് മലയാളിയാണ് ഓർക്കാത്തത്. 'നന്ദനം' (Nandanam) പുറത്തുവന്ന് 19 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ബാലാമണി എന്ന പാവം പെൺകുട്ടിക്ക് കൂട്ടുകാരനായ അയൽക്കാരനായി വന്ന്, അവിടെനിന്നും അവളുടെ വിവാഹനാളിൽ അത് സാക്ഷാൽ ഗുരുവായൂരപ്പൻ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് എന്ന് തിരിച്ചറിവുനൽകി മറയുന്ന ഫാന്റസി രംഗം ഇന്നും ഒരുപാട് പേർക്ക് പ്രിയപ്പെട്ടതാണ്.
രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ആ കൃഷ്ണൻ വീണ്ടും ഗുരുവായൂരിൽ. കൃത്യമായി പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ 'ഗുരുവായൂരമ്പല നടയിൽ'. പൃഥ്വിരാജ് ചിത്രത്തിന്റെ ക്രിസ്മസ് ആഘോഷ ചിത്രത്തിലാണ് അരവിന്ദിനെ വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകർ കാണുന്നത്.
നടൻ പൃഥ്വിരാജ്, ജഗദീഷ്, നടി രേഖ, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ തുടങ്ങിയവർ ചേർന്നുള്ള കേക്ക് കട്ടിങ്ങിലാണ് അരവിന്ദ് ആകാശും പങ്കെടുത്തത്. എന്താണ് നടന്റെ റോൾ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.














View this post on Instagram
























A post shared by POFFACTIO (@poffactio)



advertisement
‘ജയ ജയ ജയ ജയഹേ’ക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗുരുവായൂർ അമ്പലനടയിൽ’.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബൈജു തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’.
ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റർ- ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്- സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ, പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ.
advertisement
Summary: Aravind Akash, known for his role as Lord Krishna in the movie Nandanam joins the team of Guruvayoor Ambalanadayil, a movie starring Prithviraj and Basil Joseph
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
21 വർഷങ്ങൾക്ക് ശേഷം നന്ദനത്തിലെ കൃഷ്ണൻ വീണ്ടും ഗുരുവായൂർ നടയിൽ! ക്രിസ്മസ് ആഘോഷിച്ച് 'ഗുരുവായൂർ അമ്പലനടയിൽ' ടീം
Next Article
advertisement
അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്
അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്
  • ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവായി റാംസി കാസെമിനെ നിയമിച്ചതിൽ വിവാദം ഉയർന്നു

  • അൽ-ഖ്വയ്ദ അനുബന്ധികളെയും ഇസ്രായേൽ വിരുദ്ധ പ്രവർത്തകരെയും പ്രതിനിധീകരിച്ച അഭിഭാഷകനാണ് കാസെം

  • കാസെമിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുൻകാല രചനകളും ക്യാമ്പസ് ആക്ടിവിസവും വീണ്ടും ശ്രദ്ധയിൽപെട്ടു

View All
advertisement