സഹോദരിമാരെ ആശ്വസിപ്പിക്കാൻ അർജുനെത്തി
Last Updated:
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ നിരവധി താരങ്ങളാണ് ഭർതൃസഹോദരൻ അനില്‍ കപൂറിന്റെ മുബൈയിലെ വസതിയിലെത്തുന്നത്. എങ്കിലും ഏറെ ചർച്ചചെയ്യപെടുന്നത് അർജുൻ കപൂറിന്റെ അവിടേക്കുള്ള വരവിനെകുറിച്ചാണ്. ബോണികപൂറിന് തന്റെ ആദ്യ ഭാര്യ മോനയിൽ പിറന്ന മകനാണ് അർജുൻ കപൂർ.അർജുനെ കൂടാതെ അൻസുല എന്ന മകളും മോനയുമായുള്ള ബന്ധത്തിൽ ബോണിക്കുണ്ട്.
മോന ജീവിച്ചിരിക്കെ ആയിരുന്നു ബോണിയും ശ്രീദേവിയുമായുള്ള വിവാഹം. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകർത്ത ശ്രീദേവിയോടു വലിയ പിണക്കം അർജുൻ പുലർത്തിയിരുന്നെന്ന വാർത്ത ബോളിവുഡ് വൃത്തങ്ങളിൽ വ്യാപകമായിരുന്നു.
‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അർജുൻ, മരണവാർത്ത അറിഞ്ഞയുടൻ മുംബൈയിലെത്തുകയും അർധസഹോദരിയായ ജാൻവിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ദുബായിൽ നടന്ന മോഹിത് മർവയുടെ വിവാഹച്ചടങ്ങിലും അർജുൻ പങ്കെടുത്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 27, 2018 12:05 PM IST